Top

അസാൻജിനെതിരായ ബലാൽസംഗക്കേസിൽ സ്വീഡൻ അന്വേഷണം അവസാനിപ്പിക്കുന്നു

അസാൻജിനെതിരായ ബലാൽസംഗക്കേസിൽ സ്വീഡൻ അന്വേഷണം അവസാനിപ്പിക്കുന്നു

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരായ ബലാൽസംഗക്കേസ് അന്വേഷണം സ്വീഡൻ അവസാനിപ്പിക്കുന്നു. നിലവിൽ യുകെയിൽ ജയിലിൽ കഴിയുകയാണ് അസാൻജ്. "പ്രാഥമികാന്വേഷണത്തിൽ നിന്നും പിൻമാറുകയാണെന്ന എന്റെ തീരുമാനം അറിയിക്കാൻ ഞാനാഗ്രഹിക്കുന്നു," എന്നാണ് ഡെപ്യൂട്ടി ചീഫ് പ്രൊസിക്യൂട്ടർ ഇവ മാരി പ്രെസ്സണ്‍ പ്രസ്താവിച്ചത്.

ഈ കേസിൽ അസാൻജിനെ സ്വീഡനിലേക്ക് എത്തിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ അസാൻജിനെ ഈ കേസിൽ തടവിലാക്കേണ്ടതില്ലെന്ന് ഒരു സ്വീഡിഷ് കോടതി ഉത്തരവിടുകയുണ്ടായി. ഇതിനു പിന്നാലെയാണ് കേസന്വേഷണം അവസാനിപ്പിക്കാൻ പ്രൊസിക്യൂട്ടർ തീരുമാനിച്ചത്.

2012ൽ ജാമ്യവ്യവസ്ഥ ലംഘിച്ച കുറ്റത്തിന് അസാൻജിനെതിരെ 50 ആഴ്ച തടവ് വിധിക്കപ്പെട്ടിരുന്നു. യുകെയിൽ ഈ ശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം. രഹസ്യ രേഖകൾ പ്രസിദ്ധീകരിച്ച കുറ്റത്തിന് അസാൻജിനെ വിട്ടുകിട്ടാൻ യുഎസ് ശ്രമം നടത്തുന്നുണ്ട്.


Next Story

Related Stories