TopTop
Begin typing your search above and press return to search.

നെതന്യാഹുവും- ബെന്നി ഗാന്റ്സും പ്രധാനമന്ത്രി സ്ഥാനം പങ്കുവയ്ക്കും; ഇസ്രായേൽ രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം

നെതന്യാഹുവും- ബെന്നി ഗാന്റ്സും പ്രധാനമന്ത്രി സ്ഥാനം പങ്കുവയ്ക്കും; ഇസ്രായേൽ രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റ്സും അടിയന്തര ഐക്യ സർക്കാർ രൂപീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഉടമ്പടി പ്രകാരം നെതന്യാഹു ആദ്യം ഒന്നര വർഷം പ്രധാനമന്ത്രി പദവിയിൽ തുടരും. ശേഷം ഗാന്‍റ്സ് പ്രധാനമന്ത്രിയാകും. മൂന്നു തെരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കുകയും 17 മാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കുമാണ് ഇതോടെ അവസാനമായത്.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ ഒരുമിച്ചു നില്‍ക്കാനും നാലാമതൊരു തിരഞ്ഞടുപ്പ് ഒഴിവാക്കാനും ഇരുവരും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം അവിടെ ഇതുവരെ 13,700 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 177 പേര്‍ മരണപ്പെട്ടു.

നെതന്യാഹുവും ഗാന്റ്സും തിങ്കളാഴ്ച രാത്രി ജറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാണ് സഖ്യ കരാറിൽ ഒപ്പുവെച്ചത് ഇസ്രായേല്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. 'ഇസ്രായേൽ പൗരന്മാരുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ഒരു ദേശീയ അടിയന്തര സർക്കാരിനെ ഞാൻ രാജ്യത്തിന് വാഗ്ദാനം ചെയ്യുന്നു എന്ന് നെതന്യാഹു ട്വീറ്റ് ചെയ്തു. 'നാലാമതൊരു തിരഞ്ഞെടുപ്പ് തടയുകയായിരുന്നു ഞങ്ങള്‍. ഞങ്ങൾ ജനാധിപത്യത്തെ സംരക്ഷിക്കും. കൊറോണ വൈറസിനെതിരെ പോരാടുകയും ഇസ്രായേലിലെ എല്ലാ പൗരന്മാരെയും പരിപാലിക്കുകയും ചെയ്യും' എന്ന് ഗാന്റ്സും പറഞ്ഞു.

നേരത്തെ, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസം വീതം അനുവദിച്ചിരുന്നു. എന്നാല്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചില്ല. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത് . 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.


Next Story

Related Stories