TopTop
Begin typing your search above and press return to search.

കോവിഡ്; വൈറസിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിലും

കോവിഡ്; വൈറസിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിലും

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം ഫ്രാന്‍സിലും കണ്ടെത്തി. ഇന്ത്യയില്‍നിന്ന് ഫ്രാന്‍സിലെത്തിയ ഒരു സ്ത്രീയിലാണ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇന്ത്യയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്ക് കൂടി ഇതേ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തുന്നതെന്ന് റീജിയണല്‍ ഹെല്‍ത്ത് ഏജന്‍സി ഡയറക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ 13 രാജ്യങ്ങളില്‍ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ബി1. 617 എന്ന പേരിലാണ് വൈറസിന്റ ഇന്ത്യന്‍ വകഭേദം അറിയപ്പെടുന്നത്.


Next Story

Related Stories