TopTop
Begin typing your search above and press return to search.

യുഎസില്‍ ടിക്‌ടോക്, വീചാറ്റ് ഉള്‍പ്പെടെ ആപ്പുകളുടെ നിരോധനം നീക്കുന്നു; ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെച്ചു

യുഎസില്‍ ടിക്‌ടോക്, വീചാറ്റ് ഉള്‍പ്പെടെ ആപ്പുകളുടെ നിരോധനം നീക്കുന്നു; ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെച്ചു

യുഎസില്‍ ടിക് ടോക്, വീചാറ്റ് ഉള്‍പ്പെടെ ആപ്പുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസിന്റെ വിവര സാങ്കേതികവിദ്യയെയും ആശയവിനിമയ വിതരണശൃംഖലയെയും ചൈനയില്‍ നിന്നുള്‍പ്പെടെയുള്ള ഭീഷണികളില്‍നിന്ന് സംരക്ഷിക്കാന്‍ മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവിലും ബൈഡന്‍ ഒപ്പുവെച്ചിട്ടുണ്ട്. ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മുന്‍ ഉത്തരവ് റദ്ദാക്കിയിട്ടുണ്ടെങ്കിലും റിവ്യൂ കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷമേ ഇവയ്ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ. 2020 ആഗസ്റ്റിലാണ് ട്രംപ് ഭരണകൂടം ടിക് ടോക് ഉള്‍പ്പെടെ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

യുഎസ് ആപ്പ് സ്റ്റോറില്‍നിന്ന് ചൈനീസ് ആപ്പുകള്‍ തടയുകയും രാജ്യത്തിനകത്ത് അവയുടെ പ്രവര്‍ത്തനം നിരോധിക്കുകയും ചെയ്ത് ട്രംപ് ഭരണകാലത്തെ ഉത്തരവുകളാണ് ബൈഡന്‍ റദ്ദാക്കിയത്. ടിക് ടോക്, വീ ചാറ്റ്, മറ്റ് എട്ട് കമ്മ്യൂണിക്കേഷനുകള്‍, സാമ്പത്തിക സാങ്കേതിക സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ എന്നിവയുമായുളള ഇടപാടുകള്‍ വിലക്കിയുള്ള മൂന്ന് ഉത്തരവുകള്‍ ഇത്തരത്തില്‍ ബൈഡന്‍ റദ്ദാക്കിയത്. ഇവയില്‍ രണ്ട് ഉത്തരവുകള്‍ റിവ്യൂ ആവശ്യമായവയാണ്.

യുഎസ് നിക്ഷേപകരെയോ, നിക്ഷേപങ്ങളേയോ ഏറ്റെടുക്കുന്നതില്‍ നിന്ന് 59 ചൈനീസ് സൈനിക-നിരീക്ഷണസ്ഥാപനങ്ങളെ ബൈഡന്‍ ഭരണകൂടം ഈയാഴ്ചയാദ്യം വിലക്കിയിരുന്നു. 44 ചൈനീസ് കമ്പനികളെ ഉള്‍പ്പെടുത്തി നവംബറില്‍ ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിനെ വിപുലീകരിക്കുകയായിരുന്നു ബൈഡന്‍. യുഎസ് വിതരണ ശൃംഖലയെ മുറിവേല്‍പ്പിക്കുന്ന അന്യായമായ ഏതൊരു വൈദേശിക മത്സരത്തിനുമെതിരെ പോരാടുമെന്ന് വൈറ്റ്ഹൗസ് ചൊവാഴ്ച വ്യക്തമാക്കിയിരുന്നു. ചൈന അത്തരത്തിലൊരു 'റിസ്‌ക്' ആണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചൈനക്കെതിരെ യുഎസ് ടെക് കമ്പനികളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനായി 200 ബില്യണ്‍ യുഎസ് ഡോളറിന്റെ ബില്ലിന് അംഗീകാരം നല്‍കുന്നതിന് സെനറ്റ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തിയിരുന്നു. അതേസമയം, തങ്ങളെ സാങ്കല്‍പ്പിക ശത്രുവായി കണ്ടുകൊണ്ടുളള യുഎസ് നടപടിയെ ബീജിങ് വിമര്‍ശിച്ചിരുന്നു.


Next Story

Related Stories