TopTop
Begin typing your search above and press return to search.

കാനഡയുടെ നിയമ വ്യവസ്ഥയെ കുറിച്ച് ചൈനയ്ക്ക് ബോധ്യമില്ല, പ്രതികാര നടപടിയായി പൗരൻമാരെ തടഞ്ഞതിൽ വിമർശനവുമായി ജസ്റ്റിൻ‌ ട്രൂഡോ

കാനഡയുടെ നിയമ വ്യവസ്ഥയെ കുറിച്ച് ചൈനയ്ക്ക് ബോധ്യമില്ല, പ്രതികാര നടപടിയായി പൗരൻമാരെ തടഞ്ഞതിൽ വിമർശനവുമായി ജസ്റ്റിൻ‌ ട്രൂഡോ

വാൻകൂവറിൽ ഒരു ചൈനീസ് എക്സിക്യൂട്ടീവിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിറകെ രണ്ട് കനേഡിയൻപൗരൻ‌മാരെ തടഞ്ഞുവച്ച ചൈനയുടെ നടപടിക്കെതിരെ ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ 'സ്വതന്ത്ര ജുഡീഷ്യറിയുടെ അർത്ഥം' എന്തെന്ന് ചൈനക്ക് അറിയില്ലെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമർശനം.

മുൻ കനേഡിയൻ നയതന്ത്രജ്ഞൻ മൈക്കൽ കോവ്രിഗിനെയും വ്യവസായി മൈക്കൽ സ്പാവറിനെയും 2018 ഡിസംബറിൽ ചൈന തടവിലാക്കിയിരുന്നു. വാൻ‌കൂവറിലെ ഹുവാവേ എക്സിക്യൂട്ടീവ് മെംഗ് വാൻഷൌവിനെ അറസ്റ്റ് ചെയ്ത് ഒൻപത് ദിവസത്തിന് ശേഷമായിരുന്നു ആ സംഭവം. 'കാനഡയ്ക്ക് ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുണ്ട്, അത് രാഷ്ട്രീയക്കാരുടെ ഇടപെടലോ അസാധുവാക്കലോ ഇല്ലാതെ പ്രവർത്തിക്കുന്നു. എന്നാല്‍, ചൈനീസ് ഉദ്യോഗസ്ഥർ ഈ രണ്ട് കേസുകളും തുടക്കം മുതൽ ബന്ധിപ്പിക്കുന്നതായി ഞങ്ങൾ കണ്ടു' എന്ന് കാനഡയുടെ പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് കനേഡിയൻ‌ പൗരന്മാരുടെയും മോചനത്തിനായി തുടർന്നും സമ്മർദ്ദം ചെലുത്തുമെന്നും ട്രൂഡോ പറഞ്ഞു. അറസ്റ്റുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഏറ്റവും മോശമായ അവസ്തയിലാക്കി. 'അനിയന്ത്രിതമായ തടങ്കലിൽ വയ്ക്കൽ' വ്യാപാര ഉപരോധത്തിനും കോൺസുലാർ സന്ദർശനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതിലും കലാശിച്ചു.

ചാരവൃത്തി ആരോപിച്ചാണ് കോവ്രിഗിനെയും സ്പാവറിനെയും ചൈന തടവിലാക്കിയിരിക്കുന്നത്. അവര്‍ക്ക് അഭിഭാഷകരുടെ സഹായം ലഭ്യമാക്കാനുള്ള അവസരവും നിഷേധിച്ചു. അതേസമയം, കോടതിയിൽ വാദിക്കാന്‍ അവസരം ലഭിച്ച മെംഗിന് ജാമ്യം ലഭിക്കുകയും അദ്ദേഹമിപ്പോള്‍ വാൻകൂവറില്‍തന്നെ താമസിച്ചു വരികയുമാണ്. ഇറാനെതിരായ യുഎസ് ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഹുവാവേയെ വിചാരണ ചെയ്യാന്‍ യു.എസ് ശ്രമിക്കുന്നത്.


Next Story

Related Stories