TopTop
Begin typing your search above and press return to search.

ലോകനേതാക്കൾ തന്നെ പരിഹസിക്കുന്ന വീഡിയോ പുറത്ത് - ട്രംപ് നാറ്റോ ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങി

ലോകനേതാക്കൾ തന്നെ പരിഹസിക്കുന്ന വീഡിയോ പുറത്ത് - ട്രംപ് നാറ്റോ ഉച്ചകോടി വെട്ടിച്ചുരുക്കി മടങ്ങി

ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഒരു കൂട്ടം ലോക നേതാക്കൾ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വച്ച് യുഎസ് പ്രസിഡന്റിനെ പരിഹസിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നതോടെ പ്രകോപിതനായ ഡൊണാൾഡ് ട്രംപ് ലണ്ടനിൽ നടക്കുന്ന നാറ്റോ ഉച്ചകോടി അവസാനിക്കുന്നതിനു മുന്‍പ് ഇറങ്ങിപ്പോയി. നേരത്തേ പ്ലാന്‍ ചെയ്ത വാർത്താസമ്മേളനം റദ്ദാക്കിയാണ് ട്രംപ് മടങ്ങിയത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് രാജകുമാരി ആന്‍, കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ എന്നിവരാണ് ട്രംപിനെ കുറിച്ച് ഹാസ്യരൂപേണ സംസാരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്.

വീഡിയോയെ കുറിച്ച് പ്രതികരിക്കവേ കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോയെ ‘ഇരട്ട മുഖമുള്ള’ ആള്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ജിഡിപിയുടെ 2% പ്രതിരോധത്തിനായി ചെലവഴിക്കണമെന്ന നാറ്റോയുടെ ലക്ഷ്യം നിറവേറ്റുന്നതിൽ കാനഡ പരാജയപ്പെട്ടതോടെ താൻ ട്രൂഡോയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും, അദ്ദേഹം അതിലുള്ള ദേഷ്യം തീർത്തതായിരിക്കാമെന്നും ട്രംപ് പറഞ്ഞു.

താങ്കള്‍ എന്തുകൊണ്ടാണ് വൈകിയതെന്ന് എന്ന്‌ ജോൺസൺ മാക്രോണിനോട് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ഇവര്‍ സംസാരിക്കുന്നതിന് ഇടയില്‍ കയറി മറുപടി പറയുന്നത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയാണ്. "വരുന്നതിനു മുൻപ് അദ്ദേഹം 40 മിനിറ്റ് ദൈർഘ്യമുള്ള ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അതുകൊണ്ടാവാം വൈകിയത്" എന്ന് ട്രൂഡോ പറയുന്നു. ഇമ്മാനുവൽ മാക്രോൺ പറയുന്നതടക്കമുള്ള പല കാര്യങ്ങളും വ്യക്തമല്ല. എന്നാൽ എല്ലാവരും എന്തോ പറഞ്ഞു ചിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഉച്ചകോടി നടക്കുന്നതിനിടെ ട്രംപ് തനിച്ചും മറ്റ് നേതാക്കള്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളെയാണ് ഇവര്‍ പരിഹസിച്ചത്.

അതിനു ശേഷമാണ് ‘ഇന്നത്തെ മീറ്റിംഗുകൾ അവസാനിക്കുമ്പോൾ, ഞാൻ തിരികെ വാഷിംഗ്ടണിലേക്ക് പോകും...’ എന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരുപാട് പത്രസമ്മേളങ്ങള്‍ നടത്തിയതിനാല്‍ നാറ്റോയുടെ സമാപന പത്രസമ്മേളനത്തിന് കാത്തു നില്‍ക്കാതെ പോവുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്നലെ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ട്രംപ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ‘നാറ്റോ ഉച്ചകൊടിക്കായുള്ള തന്‍റെ ലണ്ടനിലേക്കുള്ള വിജയകരമായ യാത്രയെ ലഘൂകരിച്ചു ചിത്രീകരിക്കാന്‍ വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍, ഞാൻ നാറ്റോ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ്‌. നാറ്റൊയ്ക് പ്രതിവർഷം 130 ബില്യൺ ഡോളർ കൂടുതൽ ധനം നൽകാനും 3 വർഷത്തിനുള്ളിൽ 400 ബില്യൺ ഡോളർ കൂടുതൽ നൽകാനും ഞാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിന് വർദ്ധനവ് ഇല്ല, ആഴത്തിലുള്ള ബഹുമാനം മാത്രം!’ എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.


Next Story

Related Stories