TopTop
Begin typing your search above and press return to search.

ട്രംപിനെതിരായ ഇംപീച്ച്മെന്റ്: ജനപ്രതിനിധി സഭയിൽ വോട്ടിങ്ങിനു മുമ്പുള്ള ചർച്ചകൾ തുടങ്ങി

ട്രംപിനെതിരായ ഇംപീച്ച്മെന്റ്: ജനപ്രതിനിധി സഭയിൽ വോട്ടിങ്ങിനു മുമ്പുള്ള ചർച്ചകൾ തുടങ്ങി

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിന്മേൽ ജനപ്രതിനിധി സഭയിൽ വോട്ടിങ് നടപടിക്രമങ്ങൾ തുടങ്ങി. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രറ്റുകൾക്കായതിനാൽ പ്രമേയം പാസ്സാകുമെന്ന നിലയാണുള്ളത്. അതെസമയം സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. ഇപ്പോൾ സഭയിൽ പ്രമേയത്തിന്മേൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

ആകെ 216 വോട്ടാണ് പ്രമേയം പാസ്സാകാൻ ആവശ്യമായത്.

അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡണ്ടാണ് ഡോണൾഡ് ട്രംപ്. മുൻ വൈസ് പ്രസി‍ഡണ്ട് ജോ ബൈഡനെതിരെ അഴിമതിയാരോപണം ഉന്നയിക്കാനും അന്വേഷണം പ്രഖ്യാപിക്കാനും ഉക്രൈനിനു മേൽ സമ്മർ‌ദ്ദം ചെലുത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഇതിനായി ഉക്രൈനിന് നൽകേണ്ടിയിരുന്ന സൈനിക സഹായത്തുക ട്രംപ് തടഞ്ഞു വെക്കുകയാണുണ്ടായത്.

സെനറ്റ് കോടതിമുറിയായി മാറുന്നതോടെ മേൽനോട്ടം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തു പോകേണ്ടിവരും. എന്നാല്‍ സെനറ്റിൽ ഇതിനുള്ള സാധ്യത കുറവാണ്. റിപ്പബ്ലിക്കന്മാർക്കാണ് ഇവിടെ മുൻതൂക്കം.

ട്രംപിനുവേണ്ടി കരുക്കള്‍ നീക്കാന്‍ പല ഉന്നത ഉദ്യോഗസ്ഥരും നിര്‍ബന്ധിതരായിരുന്നു. സമ്മർദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വച്ചു. സ്വ താൽപര്യത്തിന് വിദേശ നയത്തെ കൂട്ടുപിടിച്ചു. തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടങ്ങി പല കുറ്റങ്ങളും ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ബാലിശമായ തെളിവുകൾ അടിസ്ഥാനമാക്കി, ഏക പക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ട്രംപും അനുയായികളും.


Next Story

Related Stories