TopTop
Begin typing your search above and press return to search.

സോവിയറ്റ് വംശജരായ അമേരിക്കക്കാർ 'ജെയിംസ് ബോണ്ടു'മാര്‍ ആയിരുന്നില്ല: ട്രംപിന്റെ അഭിഭാഷകനായ റൂഡി ജിയൂലിയാനി

സോവിയറ്റ് വംശജരായ അമേരിക്കക്കാർ ജെയിംസ് ബോണ്ടുമാര്‍ ആയിരുന്നില്ല: ട്രംപിന്റെ അഭിഭാഷകനായ റൂഡി ജിയൂലിയാനി

യു.എസും ഉക്രേനിനും ഇടയില്‍ നിര്‍ണ്ണായക ബന്ധം സ്ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച രണ്ട് സോവിയറ്റ് വംശജരായ അമേരിക്കക്കാർ ‘ജെയിംസ് ബോണ്ടു'മാര്‍ ആയിരുന്നില്ലെന്ന്’ ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായ റൂഡി ജിയൂലിയാനി. അവരും പ്രസിഡന്‍റും തമ്മില്‍ യാതൊരുവിധ സ്വകാര്യ ആശയവിനിമയവും നടത്തിയിട്ടില്ല എന്നാണ് ജിയൂലിയാനി പറയുന്നത്. ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടിയില്‍ യാതൊരുവിധ ആശങ്കയുമില്ല, കാരണം തനിക്ക് ‘ഇൻഷുറൻസ്’ ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അത് ട്രംപിനുനേരെയുള്ള പ്രകടമായ ഭീഷണിയായി വിലയിരുത്തപ്പെടുന്നു. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ട്രംപ്, ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ടാണ് ഇംപീച്ച്മെന്‍റിന് ആധാരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. ട്രംപിനുവേണ്ടി ജിയൂലിയാനി കരുക്കള്‍ നീക്കിയപ്പോള്‍ അതിനുവേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് ലെവ് പർനാസ്, ഇഗോർ ഫ്രുമാന്‍ എന്നീ സോവിയറ്റ് വംശജരായ അമേരിക്കന്‍ പൌരന്മാരാണ് എന്നാണ് ആരോപണം. അത് ജിയൂലിയാനിതന്നെ വ്യക്തമാക്കിയതോടെ പൊലിയുന്നത് ട്രംപിന്‍റെ തന്നെ ചില വാദങ്ങളാണ്. 2016-ലെ യു.എസ് പൊതുതിരഞ്ഞെടുപ്പില്‍ റഷ്യയേക്കാൾ കൂടുതല്‍ ഇടപെട്ടത് ഉക്രൈനോ ഉക്രൈനുമായി ബന്ധമുള്ളവരോ ആണെന്ന് ട്രംപ് പലകുറി ആവര്‍ത്തിച്ചിരുന്നു.

ട്രംപിന്റെ അജണ്ട നടപ്പിലാക്കുന്നതിനായി എങ്ങനെയാണ് അദ്ദേഹത്തിന്റെ പേഴ്‌സണൽ അറ്റോർണി റൂഡി ജിയൂലിയാനിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയും ചര്‍ച്ച നടത്തിയത് എന്ന് യൂറോപ്യൻ യൂണിയനിലെ യുഎസ് അംബാസഡറായിരുന്ന ഗോർഡൻ സോണ്ട്ലാൻഡ് അന്വേഷണ സമിതിക്ക് മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ട്രംപിന്‍റെ ആവശ്യത്തോട് സഹകരിച്ചില്ലെങ്കില്‍ ഉക്രൈന് യു.എസ് നേരത്തെ പ്രഖ്യാപിച്ച സൈനിക സഹായം നല്‍കില്ലെന്നായിരുന്നു ഭീഷണി. ഗൂഡാലോചന, ഫെഡറൽ ഇലക്ഷൻ കമ്മീഷന് തെറ്റായ പ്രസ്താവനകൾ നല്‍കി, വ്യാജ രേഖകള്‍ ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പർനാസിനെയും ഫ്രുമാനെയും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചില്ല. ജിയൂലിയാനിയും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ നടന്ന പല സമ്പർക്കങ്ങളിലും ഇരുവര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.


Next Story

Related Stories