TopTop
Begin typing your search above and press return to search.

'ഫീലിങ് ഗ്രേറ്റ്', അടുത്ത സംവാദത്തിന് ഉണ്ടാവുമെന്ന് ട്രംപ്, മാസ്‌ക് ധരിക്കാന്‍ ഉപദേശം നല്‍കി ബൈഡന്‍

ഫീലിങ് ഗ്രേറ്റ്,  അടുത്ത സംവാദത്തിന് ഉണ്ടാവുമെന്ന് ട്രംപ്, മാസ്‌ക് ധരിക്കാന്‍ ഉപദേശം നല്‍കി ബൈഡന്‍

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചികില്‍സയില്‍ പ്രവേശിക്കുകയും തൊട്ടടുത്ത ദിവസം ആശുപത്രി വിടുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യ നില സംബന്ധിച്ച് ഇപ്പോളും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോവിഡ് ചികിത്സയിലിരിക്കെ ആശുപത്രിക്കു പുറത്തിറങ്ങി റോഡ് ഷോ നടത്തിയതിനു തൊട്ടുപിന്നാലെയാണ് ട്രംപ് ആശുപത്രി വിട്ടത്. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ വൈറ്റ്ഹൗസിലേക്ക് മടങ്ങി. എന്നാല്‍ ട്രംപ് കോവിഡ് മുക്തനായില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

രോഗമുക്തി നേടിയെന്നും ഇല്ലെന്നും തര്‍ക്കങ്ങള്‍ തുടരുമ്പോഴും യുഎസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന അടുത്ത ടെലിവിഷന്‍ സംവാദത്തിലും താനുണ്ടാവുമെന്ന് വ്യക്തമാക്കുകയാണ് ട്രംപ്. ചൊവ്വാഴ്ച പങ്കുവച്ച ട്വീറ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്.

'ഫീലിങ്ങ് ഗ്രേറ്റ്', എന്നും ഒക്ടോബര്‍ 15 ന് മിയാമിയില്‍ നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം ട്വീറ്റുകളിലൂടെ വ്യക്തമാക്കുന്നു. കോവിഡ് ബാധയെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സമയത്ത് ട്വീറ്റുകളില്‍ നിന്ന് ഉള്‍പ്പെടെ വിട്ടു നിന്ന ട്രംപ് നിലവില്‍ സജീവമാണ് ട്വിറ്ററില്‍.



അതേസമയം, ട്രംപ് കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ നിലപാട്. പ്രസിഡന്റ് കോവിഡ് -19 രോഗിയാണെങ്കില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന സംവാദത്തില്‍ അദ്ദേഹം പങ്കെടുക്കുന്നതിനെ എതിര്‍ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രംപുമായുള്ള സംവാദവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ആഗ്രഹം. എന്നാല്‍ അദ്ദേഹം എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ബൈഡന്റെ പ്രതികരണം. വിഷയം രാഷ്ട്രീയമായിതന്നെ ഉപയോഗിക്കുകയാണ് ബൈഡന്‍. ട്രംപി ചികില്‍സയ്ക്ക് ഉള്‍പ്പെടെ വിമുഖത പ്രകടിപ്പിക്കുമ്പോള്‍ മാസ് ധരിക്കാന്‍ ആവശ്യപ്പെടുകയാണ് ബൈഡന്‍. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചു. ട്രംപ് മാസ്‌ക് അഴിച്ച് കളയുന്നതും ബൈഡന്‍ മാസ് ധരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.


Next Story

Related Stories