TopTop
Begin typing your search above and press return to search.

52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്, തൊട്ടുപിന്നാലെ യുഎസ് സൈറ്റ് തകര്‍ത്ത് ഹാക്കര്‍മാര്‍

52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്, തൊട്ടുപിന്നാലെ യുഎസ് സൈറ്റ് തകര്‍ത്ത് ഹാക്കര്‍മാര്‍

ജനറല്‍ കാസേം സുലൈമാനിയുടെ വധത്തില്‍ പ്രതികാരമായി അമേരിക്കന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയാല്‍ ഇറാനിലെ 52 സുപ്രധാന കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന്പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയെ ഭീഷണിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ വ്യാപകമായ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റിന്റെ തൊട്ടുപിന്നാലെ യുഎസ് സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു.

സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കുന്നത്. . ഇന്ന് പുലര്‍ച്ചെ ഇറാഖിലെ അമേരിക്കന്‍ എംബസി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണില്‍ റോക്കറ്റാക്രമണം നടന്നിരുന്നു. എന്നാല്‍ ഇതില്‍ ആര്‍ക്കും ജീവാപയമുണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഇറാന്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് നിരന്തരം പറയുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്ക ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ സംസ്‌കാരിക പാരമ്പര്യവുമായി വളരെ പ്രധാനമായിട്ടുള്ള വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ആക്രമിക്കാന്‍ കണ്ടെത്തിയിട്ടുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ഭീഷണികള്‍ അമേരിക്കയ്‌ക്കെതിരെ വേണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. 1979 ല്‍ ഇറാന്‍ തടവിലാക്കിയ 52 അമേരിക്കക്കാരുടെ പ്രതീകമായാണ് 52 കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">....targeted 52 Iranian sites (representing the 52 American hostages taken by Iran many years ago), some at a very high level & important to Iran & the Iranian culture, and those targets, and Iran itself, WILL BE HIT VERY FAST AND VERY HARD. The USA wants no more threats!</p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1213593975732527112?ref_src=twsrc^tfw">January 4, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഇറാന് മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് വന്നതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഒരു വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. അമേരിക്കന്‍ ഫെഡറല്‍ ഡെപോസിറ്ററി ലൈബ്രറി പ്രോഗാമിന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ' ഈ മേഖലയിലെ സുഹൃദ് രാജ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ ഞങ്ങള്‍ തുടരും. അടിച്ചമര്‍ത്തപ്പെടുന്ന പലസ്തീനിലെയും യെമനിലെയും സിറിയയിലേയും ബഹറിനിലും ജനങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കും. ഇതാണ് ഇസ്ലാമിക്ക റിപ്പബ്ലിക്ക് ഓഫ് ഇറാന് നല്‍കാനാണ് സന്ദേശം. മുഖത്തുനിന്ന് ചോരയൊലിക്കുന്ന രീതിയിലുള്ള ട്രംപിന്റെ ചിത്രവും ഈ മുന്നറിയിപ്പിനൊപ്പം നില്‍ക്കുന്നുണ്ട്. ഇറാന്റെ സൈബര്‍ കരുത്തിന്റെ ഒരു ചെറിയ പ്രകടനം മാത്രമാണിതെന്നും കുറിപ്പില്‍ നല്‍കിയിട്ടുണഅട്. ശനിയാഴ്ച സുലൈമാനിയുടെ മൃതദേഹമാവുമായി ബാഗ്ദാദില്‍ വലിയ വിലാപയാത്ര നടന്നിരുന്നു. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രകടനം. ഇതിന് പിന്നാലെയാണ് ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്നാണ് ഭീഷണി വേണ്ടെന്നും 52 കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നുമുള്ള ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നത്..


Next Story

Related Stories