TopTop
Begin typing your search above and press return to search.

ചൈന കറന്‍സിയില്‍ കള്ളത്തരം കാട്ടുന്നുവെന്ന ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ട്രംപ്

ചൈന കറന്‍സിയില്‍ കള്ളത്തരം കാട്ടുന്നുവെന്ന ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ട്രംപ്

അമേരിക്ക- ചൈന വ്യാപാര കരാറിന് ധാരണയായതോടെ ചൈന തങ്ങളുടെ കറന്‍സി അന്യായമായി കൈകാര്യം ചെയ്യുന്നുവെന്ന ആരോപണം പിന്‍വലിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ്സില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സോയാബീന്‍, പന്നിയിറച്ചി എന്നിവയുടെ വര്‍ധിപ്പിച്ച തീരുവ കുറയ്ക്കാന്‍ ചൈന തീരുമാനിച്ചതോടെയാണ് തര്‍ക്ക പരിഹാരത്തിന് കളമൊരുങ്ങിയത്. വ്യാപാര തര്‍ക്കം യു‌എസ്സിന്‍റെ ഉല്‍‌പാദന മേഖലയെ പിടിച്ചുകുലുക്കുകയും ചൈനയില്‍ സാമ്ബത്തിക മാന്ദ്യത്തിന് കാരണമാവുകയും ചെയ്തിരുന്നു.

'ഒന്നാംഘട്ട' വ്യാപാര കരാര്‍ അന്തിമമാക്കുന്നതിനായി മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച വാഷിംഗ്ടണിലെത്തി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളര്‍ വരെ വിലവരുന്ന അമേരിക്കന്‍ ഉല്‍‌പന്നങ്ങള്‍ വാങ്ങാമെന്ന് ചൈന വാഗ്ദാനം ചെയ്തതോടെ കഴിഞ്ഞ മാസംതന്നെ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നം ഭാഗികമായെങ്കിലും അയയുന്ന സാഹചര്യമുണ്ടായിരുന്നു.

രാജ്യാന്തര വ്യാപാരം കൂട്ടുന്നതിനായി ചൈന അവരുടെ കറന്‍സിയെ വിലകുറച്ച്‌ കാണിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പണ്ടുമുതലേ ആരോപിക്കുന്നതാണ്. 'ലോകചരിത്രത്തിലെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നാ'യാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ തര്‍ക്കം ഇരുവിഭാഗത്തെയും വേദനിപ്പിച്ചു. കാര്‍ ഭീമനായ ഫോര്‍ഡ് തങ്ങളുടെ ചൈനയിലെ വില്‍പ്പന തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിഞ്ഞുവെന്നും, 2016-ല്‍ ഉണ്ടായ വില്‍പ്പനയുടെ പകുതിപോലും നടക്കുന്നില്ലെന്നും പരിതപച്ചിരുന്നു. അന്യായമായ നേട്ടത്തിനായി അവരവരുടെ കറന്‍സി ഉപയോഗിക്കില്ലെന്ന് ഇരുകൂട്ടരും സമ്മതിച്ചുകൊണ്ടുള്ള ഒരു കരാറായിരിക്കും ഇനിയുണ്ടാവുകയെന്ന് പ്രതീക്ഷിക്കുന്നു.


Next Story

Related Stories