TopTop
Begin typing your search above and press return to search.

ഉക്രൈൻ പ്രസിഡൻ്റുമായുള്ള വിവാദ സംഭാഷണം - തനിക്കെതിരെ വിവരം പുറത്തുവിട്ടയാളുടെ പേര് പുറത്തുവിടണമെന്ന് ട്രംപ്

ഉക്രൈൻ പ്രസിഡൻ്റുമായുള്ള വിവാദ സംഭാഷണം - തനിക്കെതിരെ വിവരം പുറത്തുവിട്ടയാളുടെ പേര് പുറത്തുവിടണമെന്ന് ട്രംപ്

യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടിയുടെ ഭാഗമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വീണ്ടും നടപടിക്കു കാരണക്കാരനായ വിസിൽ ബ്ലോവർക്കെതിരെ ട്രംപ് രംഗത്തെത്തി. അയാള്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ വാചാടോപം തന്റെ ക്ലൈന്റിനെയും കുടുംബത്തിന്‍റെയും ജീവന് ഭീഷണിയാണെന്ന് വിസിൽ ബ്ലോവറുടെ അഭിഭാഷകന്‍ വൈറ്റ് ഹൌസിനെ അറിയിച്ചു. അതോടെ വീണ്ടും വിസിൽ ബ്ലോവറേയും അഭിഭാഷകനേയും കടന്നാക്രമിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തുകയായിരുന്നു.

മുൻ വൈസ്പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ യു.എസ് നേരത്തെ ഉക്രൈന് നല്‍കുമെന്ന് പറഞ്ഞ 400 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായം നല്‍കില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയോട് ട്രംപ് പറഞ്ഞുവെന്നാണ് വിസില്‍ ബ്ലോവര്‍ വെളിപ്പെടുത്തിയിരുന്നത്. അത് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് എതിരായ നടപടിയാണ് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ടു പോകുകയാണ്.

വിസിൽ ബ്ലോവറുടെ അഭിഭാഷകനായ പാറ്റ് സിപ്പോലോണി വൈറ്റ് ഹൌസിന് അയച്ച കത്തില്‍ തന്‍റെ കക്ഷിയുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്ന വിധത്തില്‍ ട്രംപ് നടത്തിയ ഓരോ പരാമര്‍ശങ്ങളും അക്കമിട്ടു നിരത്തിയിരുന്നു. ‘എന്‍റെ കക്ഷിയെ ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം’- സിപ്പോലോണി പറഞ്ഞു. ‘എന്‍റെ കക്ഷിക്കോ, അവരുടെ കുടുമ്പത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയായിരിക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, അതിന്‍റെ തൊട്ടടുത്ത ദിവസംതന്നെ മോശം പരാമര്‍ശവുമായി ട്രംപ്‌ രംഗത്തെത്തി. ‘വിസിൽ ബ്ലോവർ നമ്മുടെ രാജ്യത്തിന് അപമാനമാണ്. അത് ആരാണെന്ന് വെളിപ്പെടുത്തണം’ എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ‘അയാളുടെ അഭിഭാഷകനെതിരേയും കേസെടുക്കണം, പറ്റുമെങ്കില്‍ രാജ്യദ്രോഹക്കുറ്റം തന്നെ ചുമത്തണം’ എന്നും ട്രംപ് തുറന്നടിച്ചിരുന്നു. അതേസമയം, വിസിൽ ബ്ലോവര്‍ ആരാണെന്നത് ഇവിടെ തീര്‍ത്തും അപ്രസക്തമായ കാര്യമാണെന്നാണ് പ്രസിഡന്റിന്റെ മകൾ ഇവാങ്ക ട്രംപ്, അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


Next Story

Related Stories