TopTop
Begin typing your search above and press return to search.

ഇപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു, രക്ഷപ്പെടുത്തണമെന്ന് വീഡിയോ സന്ദേശം

ഇപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു, രക്ഷപ്പെടുത്തണമെന്ന് വീഡിയോ സന്ദേശം

ജപ്പാനിലെ യോകോഹോമ തീരത്തു പിടിച്ചിട്ട ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിലെ രണ്ട് ഇന്ത്യക്കാക്കാർക്ക് കൂടി കൊറോണ വൈറസ് വാധ സ്ഥിരീകരിച്ചു. ജപ്പാൻ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കപ്പലിലെ കപ്പലിലെ 174 യാത്രികർക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. കപ്പലിൽ യാത്ര ചെയ്ത ഒരാൾക്ക് ഹോങ്കോങ്ങിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഫെബ്രുവരി 3 ന് കപ്പൽ യോകോഹോമ തീരത്തു തടയുകയായിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുള്ളത്.

ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിൽ 138 ഇന്ത്യാകാരുണ്ടെന്നാണ് വിവരം. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഫെബ്രുവരി 19 വരെ കപ്പലിനെ ക്വാറന്റൈൽ ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അതേസമയം, കപ്പലിൽ ഐസ്വലേഷനിൽ കഴിയുന്ന കൊറോണ ബാധിതർ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ബംഗാൾ സ്വദേശിയായ ബിനയ് കുമാർ സർക്കാറിന്റെ വീഡിയോ അണ് പുറത്ത് വന്നത്. "ഞങ്ങളെ എത്രയും വേഗം രക്ഷിക്കൂ. തങ്ങൾക്ക് ഇവിടെ വച്ച് എന്തെങ്കിലും സംഭവിക്കും.... ഇന്ത്യാ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്, മോദി-ജി, ദയവായി ഞങ്ങളെ രക്ഷപ്പെടുത്തി നാട്ടിലേക്ക് കൊണ്ടുവരിക,". എന്നായിരുന്നു സന്ദേശം.

കപ്പലിലുള്ള ഇന്ത്യൻ ഓഫീസർ സോണാലി ടാഗോറും നാട്ടിലെത്തിക്കണമെന്ന് അവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നാട്ടിലെത്തിച്ച ശേഷം ഐസൊലേഷന് വിധേയമാക്കണമെന്നാണ് ഇവരുടെ അവശ്യം.

കപ്പലിലെ 300 ഓളം പേരെയാണ് ജപ്പാന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൻ ഒരു ഡസനോളം പേരെ ഇതിനോടകം കരയിലേക്ക് മാറ്റിയിട്ടുണ്ട്.


Next Story

Related Stories