TopTop
Begin typing your search above and press return to search.

കോർബിൻ യുഗം കഴിയുന്നു, ബ്രിട്ടനിൽ ബോറിസ് ജോൺസണ് വൻ ജയം

കോർബിൻ യുഗം കഴിയുന്നു, ബ്രിട്ടനിൽ ബോറിസ് ജോൺസണ് വൻ ജയം

പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി വമ്പിച്ച വിജയം നേടിയതോടെ ബ്രിട്ടൻ യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവരുമെന്ന് ഉറപ്പായി. പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഇനി തൻ്റെ നിർദ്ദേശങ്ങളായി ബ്രക്സിറ്റ് നടപ്പിലാക്കാൻ കഴിയും. ഇത് സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കും. നേരത്തെ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുമായാണ് കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയത്. ഇതോടെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നിലനിൽക്കുന്ന അനിശ്ചിതത്വം പരിഹരിക്കാൻ കഴിയുമെന്ന് ബോറിസ് ജോൺസണെ അനുകൂലിക്കുന്നവർ പറയുമ്പോൾ ആഗോളതലത്തിൽ ബ്രിട്ടൻ ഒറ്റപ്പെടുന്നതിന് ഇത് വഴിവെയ്ക്കുമെന്ന് എതിരാളികളും പറയുന്നു

. കഴിഞ്ഞതവണത്തേതിനെക്കാള്‍ അമ്പതിനടുത്ത് സീറ്റുകള്‍ അധികം നേടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. കൺസർവേറ്റുകൾ‌ ഇതിനോടകം 358 സീറ്റുകൾ നേടിയിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നിരവധി സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. 59 സീറ്റുകളിലാണ് ലേബർ പാർട്ടിക്ക് തിരിച്ചടി നേരിട്ടത്. 203 സീറ്റുകളാണ് ഇതുവരെ ലേബർ പാർട്ടിക്ക് ലഭിച്ചിട്ടുള്ളത്. പരമ്പരാഗത ശക്തിപ്രദേശങ്ങളിൽ കൺസർവേറ്റീവുകൾ മുന്നറ്റം നേടിയിട്ടുണ്ട്. ബോറിസ് ജോണ്‍സനും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും വിജയിച്ചപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ പരാജയപ്പെട്ടു. 1935 ന് ശേഷം ലേബർ പാർട്ടിക്ക് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. അടുത്ത തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ നയിക്കാനുണ്ടാകില്ലെന്ന സൂചിപ്പിച്ച ജെർമി കോർബിൻ പാർട്ടി നേതൃസ്ഥാനം രാജിവെയ്ക്കുമെന്ന സൂചനയും നൽകി.

തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു. ബ്രെക്സിറ്റ് മാത്രമല്ല ജനക്ഷേമ പദ്ധതികളും മുന്നോട്ടുകൊണ്ടുപോകുമെന്ന് ജോണ്‍സണ്‍ വ്യക്തമാക്കി.

എന്നാൽ, നിക്കോള സ്ട്രഡ്ജന്‍റെ സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍‌ട്ടി മികച്ച നേട്ടമുണ്ടാക്കി. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയതെന്ന് നിക്കോള സ്ട്രഡ്ജന്‍ പ്രതികരിച്ചു. നിലവിൽ 48 സീറ്റുകൾ നേടിയിട്ടുള്ള പാർട്ടി കഴിഞ്ഞ തവണയേക്കാൾ 13 സീറ്റുകൾ അധികം നേടിയിരുന്നു.

ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ രാജ്യത്ത് ധ്രുവികരണം ഉണ്ടാക്കിയെന്ന് കോര്‍ബിന്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫാസ്റ്റോ യിലെ പുരോഗമന ആശയങ്ങള്‍ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റ് ഉണ്ടാക്കിയ ധ്രുവീകരണമാണ് തിരിച്ചടിക്ക് കാരണമായതെന്നും ജെറമി കോർബിൻ ആരോപിച്ചു. പാർട്ടിക്ക് വളരെ നിരാശാജനകമായ ഒരു രാത്രിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വരുന്ന തിരഞ്ഞെടുപ്പിൽ താൻ പോരാടില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ബ്രക്‌സിറ്റിന്റെ കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിക്കുണ്ടായിരുന്ന അവ്യക്തത തിരിച്ചടിക്ക് കാരണമായെന്നാണ് നിരീക്ഷകര്‍ പറയുന്നു.

1987 ലെ മാർഗരറ്റ് താച്ചറിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൺസർവേറ്റീവുകൾ വലിയ ഭൂരിപക്ഷം നേടിയ തിരഞ്ഞെടുപ്പ് ഫലം കുടിയാണ് ഇത്തവണ.

2016 ൽ ബ്രെക്സിറ്റിനെ പിന്തുണച്ച നോർത്ത്, മിഡ്‌ലാന്റ്സ്, വെയിൽസ് എന്നിവിടങ്ങളിൽ വലിയ തോതിൽ സീറ്റുകൾ നഷ്ടപ്പെട്ട ലേബർ പാർ‌ട്ടി 1935 ന് ശേഷമുള്ള ഏറ്റവും വലിയ തോൽവിയാണ് നേരിട്ടത്.


Next Story

Related Stories