TopTop
Begin typing your search above and press return to search.

സിറിയൻ സംഘർഷം; സര്‍ക്കാർ സഖ്യകക്ഷിയായ റഷ്യയെ പരാമർശിക്കാതെ യു.എന്‍ വസ്തുതാന്വേഷണ സംഘം, കുറ്റവാളിയെന്ന് വിശേഷിപ്പിക്കില്ല

സിറിയൻ സംഘർഷം; സര്‍ക്കാർ സഖ്യകക്ഷിയായ റഷ്യയെ പരാമർശിക്കാതെ യു.എന്‍ വസ്തുതാന്വേഷണ സംഘം, കുറ്റവാളിയെന്ന് വിശേഷിപ്പിക്കില്ല

സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആശുപത്രികൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും മേരെയുള്ള ആക്രമണങ്ങളിൽ റഷ്യയെ കുറ്റവാളിയെന്ന് വിളിച്ചിരുന്നത് യു.എന്‍ അവസാനിപ്പിച്ചു. യു.എന്‍ വസ്തുതാന്വേഷണ സംഘം അക്രമം നടന്ന ഏഴു സ്ഥലങ്ങളില്‍ നടത്തിയ പഠനത്തിലാണ് റഷ്യയെ പേരുടുത്ത് പരാമര്‍ശിക്കാതിരിക്കുന്നത്. ‘നാല് ആശുപത്രികളിലും ഒരു സ്കൂളിലും അടക്കം വ്യോമാക്രമണം നടത്തിയത് സിറിയൻ സർക്കാരും അവരുടെ സഖ്യകക്ഷികളും ആണ്’ എന്ന് മാത്രമാണ് സുരക്ഷാ സമിതിക്ക് സമർപ്പിച്ച 185 പേജുള്ള ആഭ്യന്തര റിപ്പോർട്ടിന്റെ സംഗ്രഹം. ബഷർ അൽ അസദിന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക, രാഷ്ട്രീയ സഖ്യകക്ഷിയായ റഷ്യയെകുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

സിറിയന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ക്രൂരമായ അക്രമം അഴിച്ചുവിടുന്ന റഷ്യയെ വ്യക്തമായി പരാമര്‍ശിക്കാന്‍ വിസമ്മതിച്ചത് അങ്ങേയറ്റം നിരാശാജനകമാണ് എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) പറഞ്ഞു. സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറൻ ഇദ്ലിബ് പ്രവിശ്യയിലെ യുദ്ധ നിരീക്ഷകരും ആരോഗ്യ ഡയറക്ടറേറ്റും പറയുന്നത് കുറഞ്ഞത് 70 ആരോഗ്യ കേന്ദ്രങ്ങളെങ്കിലും ഭരണകൂടം തകര്‍ത്തിട്ടുണ്ട് എന്നാണ്. കഴിഞ്ഞ 12 മാസവും ഇവിടങ്ങില്‍ റഷ്യ ബോംബാക്രമണം നടത്തിയിട്ടുണ്ട്.

വിമത പ്രദേശങ്ങളിലെ ആശുപത്രികൾക്കെതിരായ ആക്രമണങ്ങളിൽ റഷ്യയെ നേരിട്ട് കുറ്റക്കാരാക്കുന്ന തരത്തില്‍ റഷ്യൻ പൈലറ്റുമാരുടെ റെക്കോർഡിംഗുകൾ ഉൾപ്പെടെ ചേര്‍ത്തുകൊണ്ട് ന്യൂയോർക്ക് ടൈംസ് സമഗ്രമായ അന്വേഷണം പ്രസിദ്ധീകരിച്ചിരുന്നു. ‘യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സിറിയയിലെ ആശുപത്രികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തന്നെ വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇപ്പോള്‍ സിറിയയ്‌ക്കൊപ്പം പ്രധാന കുറ്റവാളിയായ റഷ്യയെ അപകീർത്തിപ്പെടുത്താതിരിക്കാനായി പരമാവധി ശ്രമിച്ചുകൊണ്ടുള്ള രസകരമായ ഒരു റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത് എന്ന്’ എച്ച്ആർ‌ഡബ്ല്യുവിന്റെ ഡയറക്ടർ കെന്നത്ത് റോത്ത് ട്വിറ്ററിൽ കുറിച്ചു.


Next Story

Related Stories