TopTop
Begin typing your search above and press return to search.

'ട്രംപ് അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല; ആദ്യം പ്രമേയം, അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ്'

ട്രംപ് അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല; ആദ്യം പ്രമേയം, അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ്

കാപ്പിറ്റോളില്‍ അക്രമത്തിന് ആഹ്വാനം ചെയ്തതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി യുഎസ് പാര്‍ലമെന്റ്. ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. അത് അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി അറിയിച്ചു.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നാണ് മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് കൂടിയായ നാന്‍സിയുടെ പ്രതികരണം. ഇപ്പോഴത്തെ പ്രസിഡന്റ് ഇവ രണ്ടിനും ഭീഷണിയാണെന്നും നാന്‍സി കൂട്ടിച്ചേര്‍ത്തു.

അധികാരദുര്‍വിനിയോഗത്തിന്റെ പേരില്‍ 2019 ഡിസംബറില്‍ ജനപ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ട്രംപിനെതിരെ തിരഞ്ഞെങ്കിലും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം, കാപ്പിറ്റോള്‍ അതിക്രമത്തില്‍ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇത്തവണ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുമെന്നാണു ഡെമോക്രാറ്റുകളുടെ കണക്കുകൂട്ടല്‍.


Next Story

Related Stories