TopTop

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ അമേരിക്കയില്‍, ചൈന അതിര്‍ത്തി അടച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ അമേരിക്കയില്‍, ചൈന അതിര്‍ത്തി അടച്ചു

ലോകത്ത് ഏറ്റവും കൂടതുല്‍ കൊവിഡി 19 രോഗികളുള്ള രാജ്യമായി അമേരിക്കമാറി. ഇതിനകം 82,404 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ കൂടുതല്‍ പേര്‍ രോഗ ബാധിതരാകുമ്പോഴും രാജ്യത്തെ നിയന്ത്രണങ്ങള്‍ ഈസ്റ്ററോടുകൂടി അവസാനിപ്പിക്കാന്‍ കഴിയുമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയിലെ രോഗികളുടെ എണ്ണം യഥാര്‍ത്ഥത്തില്‍ എത്രയാണെന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു.

ഇതുവരെ ചൈനയിലായിരുന്നു ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത്. 81,782 പേര്‍. പിന്നാലെ ഇറ്റലി, 80589 ആളുകള്‍ക്കാണ് അവിടെ രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ 1100 പേരാണ് അമേരിക്കയിൽ ഇതിനകം മരിച്ചത്.
എന്നാൽ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുമ്പോഴും അമേരിക്കയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് രാജ്യത്തിന് സാധാരണ നിലയിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ' രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ഇത് ബാധിച്ചിട്ടില്ല. അവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് പറയുമ്പോഴും അവര്‍ സ്വാഭാവികമായും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതുല്‍ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയിലാണ് കൂടുതല്‍ രോഗികളെന്ന വാര്‍ത്തയോട് ചൈനയില്‍ യഥാര്‍ത്ഥത്തില്‍ എത്ര രോഗികളാണ് ഉള്ളതെന്ന് അറിയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വുഹാന്‍ വൈറസ് എന്ന പ്രയോഗം ഇപ്പോള്‍ നടത്താത്തത് ചൈനീസ് പ്രസിഡന്റ് നടത്തിയ മുന്നറിയിപ്പിനെ തുടര്‍ന്നാണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
അതിനിടെ രണ്ടാമതും രോഗം പടരാതിരിക്കാനുള്ള നടപടികള്‍ ചൈന കര്‍ശനമാക്കി. അതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ചു. ചൈനയില്‍നിന്ന് വിദേശ രാജ്യത്തേക്കുള്ള വ്യോമ സര്‍വീസ് ഒരു നഗരത്തില്‍നിന്ന് ആഴ്ചയില്‍ ഒന്നെന്ന് വിധത്തില്‍ ക്രമീകരിച്ചു. ചൈനയിലേ്ക്കുള്ള വിദേശ ഫ്‌ളൈറ്റുകളുടെ കാര്യത്തിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ വൈറസ് ബാധയെ വലിയ തോതില്‍ ചെറുത്തുനിന്ന് റഷ്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിദേശ സര്‍വീസുകള്‍ റദ്ദാക്കി. ഇതിനകം മൂന്ന് പേര്‍ റഷ്യയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടുണ്ട്. 842 പേര്‍ക്ക് രോഗ് ബാധയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
അതിനിടെ ഇറ്റലിയിലും സ്‌പെയിനിലും സ്ഥിതിഗതികള്‍ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇറ്റലിയില്‍ 8215 പേരാണ് ഇതിനകം മരിച്ചത്. സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 3434ആയി. ചൈനയില്‍ മരിച്ചതിനെക്കാള്‍ കൂടുതലാണ് ഇത്
വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജി 20 രാജ്യങ്ങളിലെ തലവന്മാര്‍ യോഗം ചേര്‍ന്നെങ്കിലും പ്രതിസന്ധിയെ നേരിടാന്‍ എന്ത് സമീപനമാണ് രാജ്യങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നതെന്നതിനെ സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടായില്ല. എന്ത് നടപടിയും സ്വീകരിക്കുമെന്ന പൊതു പ്രസ്താവന മാത്രമാണ് രാജ്യങ്ങള്‍ സ്വീകരിച്ചത്. ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ കടം തിരിച്ചടക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് രാജ്യങ്ങളോട് ഐഎംഎഫും ലോക ബാങ്കും ആവശ്യപ്പെട്ടിരിന്നു. എന്നല്‍ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് തീരുമാനമെടുത്തില്ല.



Next Story

Related Stories