TopTop
Begin typing your search above and press return to search.

കൊറോണ വ്യാപനം: ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കാന്‍ യുഎസ്

കൊറോണ വ്യാപനം: ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കാന്‍ യുഎസ്

കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ രാജ്യം നേരിടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കാന്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുന്നു. ന്യൂ ജേഴ്സി, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളാണ് വിദേശ മെഡിക്കല്‍ ബിരുദധാരികളെയും റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരെയും തങ്ങള്‍ക്കൊപ്പം ചേരാന്‍ ക്ഷണിക്കുന്നത്. വിദേശികള്‍ക്ക് നിര്‍ബന്ധമായ ലൈസന്‍സിങ് സംവിധാനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്ന ഒരു ഉത്തരവില്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ ഒപ്പുവെച്ചു. കൊറോണക്കാലത്ത് നല്‍കുന്ന ലൈസന്‍സ് താല്‍ക്കാലികമായിരിക്കും. ഇങ്ങനെ സര്‍വീസിലെത്തുന്ന ഡോക്ടര്‍മാരില്‍ വലിയ വിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൊറോണ കേസുകള്‍ വന്‍തോതിലാണ് യുഎസ്സില്‍ ഉയരുന്നത്. രോഗികളെ ചികിത്സിക്കാന്‍‌ രാജ്യത്ത് സംവിധാനങ്ങള്‍ അപര്യാപ്തമാണ്. നിലവിലുള്ള ഡോക്ടര്‍മാരും നഴ്സുമാരും രാവും പകലും ജോലി ചെയ്യേണ്ട സ്ഥിതിയാണുള്ളത്. പുതിയ ഓര്‍ഡര്‍ വരുന്നതോടെ ആയിരത്തോളം ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികളുടെ സേവനം കൂടി ലഭ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

വര്‍ഷാവര്‍ഷം നാലായിരം വിദേശ ഡോക്ടര്‍മാര്‍ കുടിയേറ്റം ലക്ഷ്യം വെച്ച് യുഎസ്സിലെത്തുന്നുണ്ട്. ഇവരില്‍ വളരെക്കുറിച്ചു പേര്‍ക്ക് മാത്രമേ അവിടെ പ്രാക്ടീസ് തുടരാന്‍ സാധിക്കാറുള്ളൂ. കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ളതും ലൈസന്‍സിങ് പരീക്ഷകള്‍ക്ക് ഉയര്‍ന്ന ചെലവുള്ളതുമെല്ലാം ഇതിന് കാരണമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യസേവനം ലഭിക്കാത്ത ഇടങ്ങളിലാണ് കുടിയേറ്റ ഡോക്ടര്‍മാര്‍ക്കുള്ള പ്രധാന സാധ്യത. പ്രധാനമായും നാട്ടുമ്പുറങ്ങളിലാണ് ഇത്തരം ഒഴിവുകളുണ്ടാവുക. ഒരു സംസ്ഥാനത്തിന് 30 വിദേശികളെ ഇങ്ങനെ എടുക്കാനാകും. വര്‍ഷത്തില്‍ രണ്ടായിരത്തോളം പേര്‍ ഇങ്ങനെ സര്‍വീസുകളില്‍ കയറുന്നുണ്ട്.

രാജ്യത്തെ ഡോക്ടര്‍മാരില്‍ 29 ശതമാനം പേര്‍ വിദേശികളാണെന്നാണ് കണക്ക്. അതായത് പത്തില്‍ മൂന്നു പേരും വിദേശികള്‍. നഴ്സിങ് അസിസ്റ്റന്റുമാരില്‍ 22 ശതമാനവും വീടുകളിലെ ആരോഗ്യസേവകരില്‍ 38 ശതമാനവും വിദേശങ്ങളില്‍ നിന്നും വന്നവരാണ്.


Next Story

Related Stories