TopTop

ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള അധികാരങ്ങള്‍ വെട്ടിക്കുറച്ചു, ട്രംപിന് സെനറ്റില്‍ തിരിച്ചടി

ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള അധികാരങ്ങള്‍ വെട്ടിക്കുറച്ചു, ട്രംപിന് സെനറ്റില്‍ തിരിച്ചടി

കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ അധികാരം റിപ്പബ്ലിക്കൻ സെനറ്റര്‍മാര്‍ പരിമിതപ്പെടുത്തി. എന്നാല്‍ അത് ഇറാനില്‍ നിന്നുള്ള സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുമെന്ന മുന്നറിയുപ്പുമായി ട്രംപും രംഗത്തെത്തി. ഇറാനിലെ ഒരു ഉന്നത സൈനിക മേധാവിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടതിനെത്തുടർന്നാണ് സെനറ്റര്‍മാരുടെ നടപടി. അതേസമയം, അധികാരം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ബില്‍ വൈറ്റ് ഹൌസില്‍ എത്തിയാല്‍ ട്രംപ് വീറ്റോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനെതിരേ സൈനിക നടപടികള്‍ സ്വീകരികുന്നതിനു മുന്‍പ് കോൺഗ്രസുമായി ആലോചിക്കണമെന്നാണ് ഭൂരിപക്ഷം സെനറ്റര്‍മാരുടേയും അഭിപ്രായം.

'ഇറാനുമായി ബന്ധപ്പെട്ട യുദ്ധനിയമം റദ്ദ് ചെയ്യുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന്' ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസിന്‍റെ അംഗീകാരമില്ലാതെ ഇറാനെതിരെ യുദ്ധമോ ബലപ്രയോഗമോ പാടില്ല, ഇറാന്‍ ദൌത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരെ നീക്കം ചെയ്യണം എന്നോകെയാണ് സെനറ്റര്‍മാരുടെ പ്രമേയം ട്രംപിനോട്‌ ആവശ്യപ്പെടുന്നത്. എന്നാല്‍ 'ആസന്നമായ ആക്രമണത്തിൽ നിന്ന് അമേരിക്ക സ്വയം പ്രതിരോധിക്കുന്നതിൽ നിന്ന് തടയാൻ പ്രമേയം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നില്ലെന്നും' പ്രമേയം വ്യക്തമാക്കുന്നു.

'രാജ്യ സുരക്ഷയി ജീവിതം മാറ്റിവെച്ച നമ്മുടെ ചെറുപ്പക്കാരോട് ജീവിതവും ആരോഗ്യവും അപകടപ്പെടുത്തി രാജ്യത്തിനായി ആയുധമെടുക്കാന്‍ പറയും മുന്‍പ് ശ്രദ്ധാപൂർവ്വം ആലോചിച്ചു തീരുമാനക്കണമെന്ന്' വിർജീനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റർ ടിം കെയ്ൻ പറഞ്ഞു. അറേബ്യൻ കടലില്‍വെച്ച് ഒരു ഇറാനിയൻ കപ്പലില്‍ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് യുഎസ് നാവികസേന പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സെനറ്റ് പ്രമേയം പാസാക്കിയത്. ആയുധങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും ഇറാനിയന്‍ ശൈലിയിലുള്ളതാണെന്നും നാവികസേന വ്യക്തമാക്കിയിരുന്നു.


Next Story

Related Stories