TopTop
Begin typing your search above and press return to search.

യുകെയിൽ ലേബർ പാർട്ടിയെ തിരിച്ചുകൊണ്ടുവരുമെന്ന് കോർബിൻ്റെ പിൻഗാമി കീർ സ്റ്റാമർ, നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കും

യുകെയിൽ ലേബർ പാർട്ടിയെ തിരിച്ചുകൊണ്ടുവരുമെന്ന് കോർബിൻ്റെ പിൻഗാമി കീർ സ്റ്റാമർ, നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കും

ജെറമി കോർബിന്റെ പിന്‍ഗാമിയായി സർ കെയർ സ്റ്റാർമറിനേ യു.എസ് ലേബര്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. പാർട്ടിയിലുള്ള രാജ്യത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കുമെന്ന വാഗ്ദാനത്തോടെയാണ് അദ്ദേഹം അധികാരമേറ്റത്. മുൻ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി കൂടിയായ അദ്ദേഹം കോർബിൻ ക്യാമ്പിലെ സ്ഥാനാർത്ഥി റെബേക്ക ലോംഗ്-ബെയ്‌ലിയേക്കാള്‍ ഇരട്ടിയിലധികവും, മൂന്നാം സ്ഥാനക്കാരിയായ ലിസ നാൻഡിയേക്കാള്‍ മൂന്നിരട്ടിയോളവും വോട്ടുകളാണ് കരസ്ഥമാക്കിയത്.

അരലക്ഷത്തോളം ലേബർ അംഗങ്ങളുടെയും അഫിലിയേറ്റുകളുടെയും 56.2% വോട്ടുകൾ നേടിയതിലൂടെ അതി ശക്തനായാണ് കെയർ സ്റ്റാർമര്‍ നേതൃ പദവിയില്‍ എത്തുന്നത്. കോര്‍ബിന്‍ തലപ്പത്ത് ഇരുന്ന നാലര വർഷത്തിനിടെ രണ്ട് പൊതുതെരഞ്ഞെടുപ്പുകൾ ലേബര്‍പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടിരുന്നു. ടോം വാട്സണെതിരെ വ്യക്തമായ മുന്‍തൂക്കം നേടിക്കൊണ്ട് ആഞ്ചല റെയ്‌നർ ഡെപ്യൂട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. റോസേന അല്ലിൻ-ഖാനെയും ഇടതു സ്ഥാനാർത്ഥി റിച്ചാർഡ് ബർഗനെയും പരാജയപ്പെടുത്തിയാണ് അവര്‍ അധികാരം ഉറപ്പിച്ചത്.

പ്രവര്‍ത്തകര്‍ തന്നില്‍ കാണിച്ച ആത്മവിശ്വാസത്തിന് നന്ദി പറഞ്ഞ കെയർ സ്റ്റാർമര്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അംഗീകാരവുമാണ് കൈവരിക്കാനായത് എന്നും പറഞ്ഞു. ഈ മഹാമാരിക്കാലത്ത് നമുക്ക് പരസ്പര സ്നേഹവും ആരോഗ്യവും ഊട്ടിയുറപ്പിക്കാം എന്ന വാക്കുകളോടെയാണ് മുൻകൂട്ടി റെക്കോർഡുചെയ്‌ത സ്വീകരണ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്.

സ്റ്റാർമർ തന്റെ ഷാഡോ മന്ത്രിസഭയെ ഞായറാഴ്ച നിയമിക്കും. ഷാഡോ ചാൻസലർ, ഷാഡോ വിദേശകാര്യ സെക്രട്ടറി, ഷാഡോ ഹോം സെക്രട്ടറി, ഷാഡോ ഹെൽത്ത് സെക്രട്ടറി എന്നിവരേയാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. എല്ലാ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുമെന്നും എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുമെന്നും വക്താവ് പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ചുമതല ഏറ്റെടുക്കാൻ തയ്യാറായ ടീമായിരിക്കും അതെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.


Next Story

Related Stories