TopTop
Begin typing your search above and press return to search.

കൊറോണ: കിഴക്കനേഷ്യയില്‍ ഒരു കോടിയിലധികമാളുകള്‍ ദാരിദ്ര്യത്തില്‍ വീഴും; ചൈനയുടെ സാമ്പത്തികവളര്‍ച്ച പകുതിയോളം ഇടിയും

കൊറോണ: കിഴക്കനേഷ്യയില്‍ ഒരു കോടിയിലധികമാളുകള്‍ ദാരിദ്ര്യത്തില്‍ വീഴും; ചൈനയുടെ സാമ്പത്തികവളര്‍ച്ച പകുതിയോളം ഇടിയും

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തികരംഗത്തെ മാറ്റങ്ങള്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ പകുതിയോളം കുറയ്ക്കുമെന്ന് ലോകബാങ്ക്. കിഴക്കനേഷ്യയില്‍ ഒരു കോടിയിലധികം പേരെ ദാരിദ്ര്യത്തിലേക്ക് വീഴ്ത്തുവാനും ഇത് കാരണമായേക്കും. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ആഘാതമാണ് കൊറോണ വ്യാപനം കൊണ്ടുവരികയെന്നും ലോകബാങ്കിന്റെ കിഴക്കനേഷ്യ-പസിഫിക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മറ്റൂ ചൂണ്ടിക്കാട്ടി.

ഏറ്റവും മികച്ച നിലയില്‍ കാര്യങ്ങളെ നിയന്ത്രിക്കാനായാല്‍ പോലും മേഖലയിലാകമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് വലിയ തോതില്‍ കുറയും. 2019ലെ വളര്‍ച്ചാനിരക്കായ 6.1ല്‍ നിന്ന് 2.3 ശതമാനത്തിലേക്ക് ഇടിയാനാണ് ഇടയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ അഞ്ചില്‍ രണ്ടുഭാഗം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൗണിലാണുള്ളത്. ഇത് വിപണികളെ നിര്‍ജ്ജീവമാക്കിയിരിക്കുകയാണ്.

ചൈന മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടാക്കാമെങ്കിലും സാമ്പത്തികരംഗത്തെ ഇടിവ് ഒഴിവാക്കാനാകാത്തതാണ്.

സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയ്ക്ക് ഈ വര്‍ഷം ഇടിവുണ്ടാകുമെന്നാണ് രണ്ടുമാസം മുമ്പു വരെ ലോകബാങ്ക് പ്രവചിച്ചിരുന്നത്. 5.9 ശതമാനമായിരിക്കും വളര്‍ച്ചാനിരക്കെന്നും പ്രവചിക്കപ്പെട്ടു. ഇതുതന്നെ 1990നു ശേഷമുള്ള ഏറ്റവും മോശപ്പെട്ട നിലയാണ് ചൈനയെ സംബന്ധിച്ച്. ഇപ്പോള്‍ ലോകബാങ്ക് നല്‍കുന്ന റിപ്പോര്‍ട്ട് കൂടുതല്‍ വഷളാണ് കാര്യങ്ങളെന്നാണ്. കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ചൈനയില്‍ വ്യാവസായിക ഉല്‍പാദനം ഇടിഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വലിയ ഇടിവ് സംഭവിച്ചു.

നേരത്തെ തന്നെ യുഎസ്സുമായുള്ള കച്ചവടബന്ധങ്ങള്‍ ഉലഞ്ഞതിന്റെ ഭാഗമായുള്ള മാന്ദ്യത്തില്‍ ചൈന അകപ്പെട്ടിരുന്നു. ഈയിടെയാണ് ഇരുവിഭാഗങ്ങളും ചര്‍ച്ചയിലൂടെ പൂര്‍ണമല്ലെങ്കിലും, ചില പരിഹാരങ്ങള്‍ കണ്ടെത്തിയത്. മേഖലയിലെ ഈ മാന്ദ്യത്തിന്റെ കാല്യളവ് അനിശ്ചിതമാണെന്ന വസ്തുതയും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories