TopTop
Begin typing your search above and press return to search.

വിശ്വാസയോഗ്യമായ റഷ്യൻ വിക്കീപീഡിയ വേണമെന്ന് പുടിൻ

വിശ്വാസയോഗ്യമായ റഷ്യൻ വിക്കീപീഡിയ വേണമെന്ന് പുടിൻ

വിക്കിപീഡിയയുടെ കൂടുതൽ ‘വിശ്വസനീയമായ’ റഷ്യൻ പതിപ്പ് സൃഷ്ടിക്കണമെന്ന് വ്‌ളാദിമിർ പുടിൻ. റഷ്യൻ ഭാഷയുടെ ഭാവിയെക്കുറിച്ച് ക്രെംലിനില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിക്കിപീഡിയക്കു പകരം ഇലക്ട്രോണിക് രൂപത്തിലുള്ള പുതിയ വലിയ എൻ‌സൈക്ലോപീഡിയ കൊണ്ടുവരണം. ഏറ്റവും കുറഞ്ഞത് അത് ആധുനികമായ രീതിയിൽ അവതരിപ്പിച്ച വിശ്വസനീയമായ വിവരമായിരിക്കും’ എന്ന് പുടിന്‍ പറഞ്ഞതായി ‘ആർ‌ഐ‌എ നോവോസ്റ്റി’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

2007-നും 2014-നും ഇടയിൽ പേപ്പർ രൂപത്തിൽ പ്രസിദ്ധീകരിച്ച റഷ്യൻ എൻ‌സൈക്ലോപീഡിയയെക്കുറിച്ചാണ് പുടിൻ പരാമർശിച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിക്കിപീഡിയയ്ക്ക് സമാനമായ ഒരു റഷ്യൻ ഓൺലൈൻ റഫറൻസ് റിസോഴ്സ് വികസിപ്പിക്കുന്നതിന് 1.7 ബില്യൺ റൂബിള്‍ അനുവദിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന് സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

വിധിന്യായങ്ങള്‍ പുറപ്പെടുവിക്കാന്‍ കോടതികൾ വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ച് ഒരു യൂണിവേഴ്സിറ്റി മേധാവി യോഗത്തില്‍ പരാധി ഉന്നയിച്ചിരുന്നു. അതിനോട് പ്രതികരിക്കവേയാണ് പുടിന്‍ പുതിയ വിക്കിപീഡിയയെ കുറിച്ച് പരാമര്‍ശിച്ചത്. റഷ്യൻ ഭാഷയില്‍ വ്യാപകമായി ഉപയോഗിക്കുന്ന വിക്കീപീടിയയില്‍ 1.5 മില്ല്യണില്‍ കൂടുതൽ ലേഖനങ്ങളുണ്ടെന്ന് പറയപ്പെടുന്നു.

Next Story

Related Stories