TopTop
Begin typing your search above and press return to search.

മലേറിയയുടെ മരുന്ന് കോവിഡിന് പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തിവെച്ചു, അമേരിക്കയില്‍ മരണ സംഖ്യ ലക്ഷത്തിലേക്ക്

മലേറിയയുടെ മരുന്ന് കോവിഡിന് പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ത്തിവെച്ചു, അമേരിക്കയില്‍ മരണ സംഖ്യ ലക്ഷത്തിലേക്ക്

മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് 19 ബാധിച്ച രോഗികള്‍ക്ക് നല്‍കി കൊണ്ടുള്ള ട്രയല്‍anti-malaria ലോകാരോഗ്യ സംഘടന നിര്‍ത്തിവെച്ചു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കുന്നത് മരണകാരണമാകുന്നുവെന്ന അന്താരാഷ്ട്ര പ്രശസ്തമായ ശാസ്ത്ര മാസികയായ ലാന്‍സെറ്റില്‍ വന്ന ഗവേഷണ പ്രബന്ധത്തെ തുടര്‍ന്നാണ് നടപടി.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് 19 രോഗികള്‍ക്ക് നല്‍കുന്നത് മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു പ്രബന്ധത്തില്‍ ഉണ്ടായിരുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം അറിയിച്ചു. അതിനിടെ അമേരിക്കയില്‍ മരണ സംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്. വിവിധ മരുന്നുകള്‍ എത്രത്തോളം കോവിഡിന് ഫലപ്രദമാണെന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അത്തരം അന്വഷണങ്ങള്‍ തുടരും. എന്നാല്‍ മലേറിയയ്ക്കും വാത രോഗത്തിനും നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനും നല്‍കുന്നതാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. റെംഡെസിവര്‍ എന്ന മരുന്നും എച്ച് ഐ വിയ്ക്ക് നല്‍കുന്ന മറ്റൊരു മരുന്നും ഉള്‍പ്പെടെയുള്ള ക്ലീനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 96000 രോഗികളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഹൈഡ്രോക്ലിക്ലോറോക്വിന്‍ കോവിഡ് 19 രോഗികളില്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയതെന്നാണ് ശാസ്ത്ര മാസിക അഭിപ്രായപ്പെട്ടത്. ഈ മരുന്ന് കോവിഡ് 19 രോഗികൾക്ക് ഫലപ്രദമാണെന്ന് വാർത്തയെ തുടർന്ന് അമേരിക്ക് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നു.ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ വിവാദമുണ്ടായിരുന്നു. ഈ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കഴിക്കുന്നതിനെതിരെ നേരത്തെ തന്നെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരു്ന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇതിന് വേണ്ടി പരസ്യമായി രംഗത്തുവരികയായിരുന്നു. ഈ മരുന്ന ഫലപ്രദമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. താന്‍ ആഴ്ചകളായി ഈ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. അതിനിടെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുകയാണ്. 3,44,731 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 54 ലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരാണ്. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോളമായി 99,459 പേര്‍ ഇതിനകം മരിച്ചതായാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് വ്യക്തമാക്കുന്നത്. 17 ലക്ഷമാളുകള്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ രാജ്യങ്ങള്‍ വലിയ മുന്‍ കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.


Next Story

Related Stories