TopTop
Begin typing your search above and press return to search.

കോടതി വിധി ലംഘിച്ച് ആചാരസംരക്ഷണത്തിന് നേപ്പാളിലെ വിശ്വാസി സമൂഹം, ബലിക്കൊരുക്കി നിർത്തുന്നത് ആടു മുതൽ എലിവരെയുള്ള മൃഗങ്ങളെ

കോടതി വിധി ലംഘിച്ച് ആചാരസംരക്ഷണത്തിന് നേപ്പാളിലെ വിശ്വാസി സമൂഹം, ബലിക്കൊരുക്കി നിർത്തുന്നത് ആടു മുതൽ എലിവരെയുള്ള മൃഗങ്ങളെ

കോടതി വിലക്കുണ്ടായിട്ടും നേപ്പാളില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നടത്താനൊരുങ്ങുകയാണ് വിശ്വാസികൾ. ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളാണ് ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള ബരിയാർപൂർ ഗ്രാമത്തിൽ ഒത്തുകൂടിയിരിക്കുന്നത്. ഹൈന്ദവ ദേവതയായ ഗാദിമയി ദേവിയെ പ്രീതിപ്പെടുത്താനാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മൃഗബലി നടത്തുന്നത്.

അവസാനം നടന്ന 2014-ലെ ഗാദിമയി ഉത്സവത്തില്‍ ആടുകൾ മുതൽ എലികൾ വരെയുള്ള 200,000 മൃഗങ്ങളെയാണ് വിശ്വാസികള്‍ ബലി നല്‍കിയത്. ഈ വര്‍ഷം അതില്‍കൂടുതല്‍ മൃഗബലി നടന്നേക്കുമെന്നാണ് സൂചന. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ബരിയാര്‍പൂര്‍ ഗാദിമയി ക്ഷേത്രത്തിന് സമീപമാണ് ചടങ്ങുകള്‍ നടക്കുക. ഇന്ത്യയില്‍നിന്നും മൃഗബലിക്കായി ധാരാളം ആളുകള്‍ ബരിയാർപൂരിലേക്ക് പോകാറുണ്ട്.

അതേസമയം, ഭാവിയില്‍ മൃഗബലി ഒഴിവാക്കിക്കൊണ്ടായിരിക്കും ഉത്സവം നടത്തുകയെന്ന് ഗാദിമെ ക്ഷേത്ര ട്രസ്റ്റ് 2015-ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഈ വര്‍ഷം ഡിസംബര്‍ 3, 4 തീയതികളില്‍ നടക്കുന്ന ഉത്സവം പഴയതുപോലെത്തന്നെ നടക്കുമെന്നാണ് വിവരം. നേപ്പാളിലെ സുപ്രീം കോടതിയും വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഈ ബലിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. നിരോധനം നടപ്പാക്കാന്‍ ക്ഷേത്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സന്നദ്ധ സംഘടനയായ 'ഹ്യൂമന്‍ സൊസെറ്റി ഇന്‍റര്‍നാഷണല്‍' ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അതിനായി അടിയന്തരമായി അപ്പീലുകളില്‍ ഒപ്പിട്ട് നേപ്പാള്‍ പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കാനും അവര്‍ തയ്യാറെടുക്കുന്നുണ്ട്.

ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തി കടന്നുപോകുന്ന ലൈസൻസില്ലാത്ത വ്യാപാരികളും തീർഥാടകരുമാണ് ഏറ്റവും കൂടുതല്‍ മൃഗങ്ങളെ വിതരണം ചെയ്യുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സർക്കാർ ഏജൻസികളും ക്ഷേത്ര സമിതികളും പരാജയപ്പെട്ടുവെന്ന് മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നു. കോടതി ഉത്തരവുകൾക്ക്മേൽ തങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നുവെന്ന് അവര്‍ പറയുന്നു. കശാപ്പുകാരെ നിരുത്സാഹപ്പെടുത്താൻ അവർ വേണ്ടത്ര ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും ശക്തമായ ആരോപണം.


Next Story

Related Stories