TopTop
Begin typing your search above and press return to search.

പച്ചപ്പും നനുത്ത മഞ്ഞും നുകര്‍ന്ന് ഉയരങ്ങളിലേക്കൊരു യാത്ര പോകാം

പച്ചപ്പും നനുത്ത മഞ്ഞും നുകര്‍ന്ന് ഉയരങ്ങളിലേക്കൊരു യാത്ര പോകാം

പച്ചപ്പും കോടമഞ്ഞും നുകര്‍ന്ന് ഉയരങ്ങളിലേക്കൊരു യാത്ര പോകുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ട്രാവല്‍ ബക്കറ്റ് ലിസ്റ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒരു ഇടമാണ് ഉത്തരാഖണ്ഡിലെ ലാന്‍സ്ഡൗണ്‍. ആനന്ദത്തിലേക്കൊരു കിളിവാതിലാണ് ഈ പച്ചത്തുരുത്ത്.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പോദി ഗധ്വാള്‍ ജില്ലയിലെ ഈ കോന്റെന്‍മെന്റ് പട്ടണത്തിന് ലാന്‍സ്ഡൗണ്‍ എന്ന പേര് കിട്ടുന്നത് ഗധ്വാള്‍ മലനിരകളില്‍ ഈ പട്ടണം സ്ഥാപിച്ച ഇന്ത്യന്‍ വൈസ്രോയ് ആയിരുന്ന Lord Lansdowne-ല്‍ നിന്നാണ്. നനുത്ത മഞ്ഞിന്റെ തിരശീലയിട്ട് നില്‍ക്കുന്ന പ്രഭാതങ്ങളുടെ ഗൃഹാതുരതയാവം അവരെ മല കയറാന്‍ പ്രേരിപ്പിച്ചത്, ഇന്ത്യയിലെ പുകള്‍പെറ്റ ഹില്‍സ്റ്റേഷനുകള്‍ ഒക്കെ അവരുടെ സംഭാവനകള്‍ ആണല്ലോ. എന്തായാലും ലാന്‍സ്ഡൗണിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:

ലാന്‍സ്ഡൗണ്‍ കണ്ടെത്തിയ ലാന്‍സ്ഡൗണ്‍

1887-ലാണ് അന്നത്തെ വൈസ്രോയിയായ ലാന്‍സ്ഡൗണ്‍ കലുദന്ദ എന്നറിയപ്പെട്ടിരുന്ന ഈ കന്റോണ്‍മെന്റില്‍ എത്തുന്നത്. കലുദന്ദ എന്നാല്‍ കറുത്ത കുന്നുകള്‍ (Black Hills) എന്നാണ് അര്‍ത്ഥം. സമുദ്രനിരപ്പില്‍ നിന്ന് 1706 മീറ്റര്‍ ഉയരത്തിലാണ് പുരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ കുന്നുകള്‍. ഇന്ത്യയിലെ ഏറ്റവും ശാന്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്ന്. ലാന്‍സ്ഡൗണ്‍ നടത്തിയ ഇടപെടലുകളാണ് ഇന്നുകാണുന്ന കൊളോണിയല്‍ ചാരുതക്ക് ആധാരം. അദ്ദേഹത്തോടുള്ള സ്മരണാര്‍ത്ഥം കലുദന്ദയെ ലാന്‍സ്ഡൗണ്‍ എന്നു വിളിക്കാന്‍ തുടങ്ങി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളും തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളുമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

എങ്ങനെ എത്തിച്ചേരും?

ഡല്‍ഹിയില്‍ നിന്ന് ഏകദേശം 236 കിലോമീറ്റര്‍ അകലെയാണ് ലാന്‍സ്ഡൗണ്‍. മീററ്റ്, മവാന, ബിജ്നോര്‍, നജിബാബാദ്, ദുഗദ്ദ വഴി ഏകദേശം അഞ്ച് മണിക്കൂര്‍ യാത്ര ചെയ്യണം. ട്രെയിനാണ് താല്‍പ്പര്യമെങ്കില്‍ അടുത്തുതന്നെ കോട്വാര്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്. അവിടെനിന്നും പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ലാന്‍സ്ഡൗണില്‍ എത്താം. ഇനി വിമാനമാര്‍ഗ്ഗമാണ് ഉദ്ദേശ്യമെങ്കില്‍ അടുത്ത് ഡെറാഡൂണ്‍ വിമാനത്തവളമുണ്ട്. മറ്റു സ്വകാര്യ സ്വകാര്യ ക്യാബുകളും ടാക്‌സികളും ലഭ്യമാണ്.

ലാന്‍സ്ഡൗണില്‍ എത്തിയാല്‍ -

നിങ്ങളെ ആകര്‍ഷിക്കത്തക്ക എല്ലാ മനോഹാരിതയും ഈ ഹില്‍സ്റ്റേഷനുണ്ട്. എങ്കിലും ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

1. ഭുള്ള തടാകം

നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പിക്‌നിക് കേന്ദ്രം ഇന്ത്യന്‍ സൈന്യമാണ് പരിപാലിക്കുന്നത്. ശാന്തമായ ബോട്ട് സവാരിയാണ് പ്രധാന ആകര്‍ഷണം.

2. ടിപ്പ് എന്‍ ടോപ്പ്

സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുന്നിന്‍ പ്രദേശമാണ് ടിഫിന്‍ ടോപ്പ്. നഗരത്തിലെ മറ്റ് സ്ഥലങ്ങളെപ്പോലെ ഗാര്‍വാള്‍ കുന്നുകളുടെയും മനോഹരമായ ഹിമാലയന്‍ പര്‍വതനിരകളുടെയും കാഴ്ചകള്‍ ലാന്‍സ്ഡൗണിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്തുനിന്നും കാണാം എന്നതാണ് പ്രത്യേകത.

3. സെന്റ് ജോണ്‍സ് ചര്‍ച്ച്

മാള്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ കത്തോലിക്കാ പള്ളി 1936- ലാണ് നിര്‍മ്മിച്ചത്. പച്ചപ്പിനാല്‍ ചുറ്റപ്പെട്ട ഈ സ്ഥലം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

4. ഭീം പക്കോറ

ട്രെക്കിംഗ് ഇഷ്ടമാണെങ്കില്‍ ഇത് നിങ്ങള്‍ക്കുള്ള സ്ഥലമാണ്. 2 കിലോമീറ്റര്‍ കുത്തനെ കുന്നിന്റെന താഴേക്കുള്ള ഈ ട്രെക്കിംഗ് വളരെ മികച്ച അനുഭൂതി സമ്മാനിക്കുമെന്നുറപ്പ്.

5. ജംഗിള്‍ സഫാരി

വന്യജീവികളോട് താല്‍പ്പര്യമുണ്ടെങ്കില്‍ ഒരു ജംഗിള്‍ സഫാരി സംഘടിപ്പിക്കാം. അതിനായി ടൂര്‍ ഓപ്പറേറ്റര്‍മാരെ സമീപിക്കുന്നതാണ് നല്ലത്.

6. തര്‍കേശ്വര്‍ മഹാദേവ് ക്ഷേത്രം

ശിവന് സമര്‍പ്പിച്ചിരിക്കുന്ന പുരാതന പുണ്യസ്ഥലങ്ങളിലൊന്നാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരു കുന്നിന്‍ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. നഗര കേന്ദ്രത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാത്രം യാത്രയൊള്ളൂ. എല്ലാ വര്‍ഷവും മഹാ ശിവരാത്രി ആഘോഷവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ ഇങ്ങോട്ട് എത്താറുണ്ട്.


Next Story

Related Stories