ട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് കഠിനംകുളം - അഞ്ചുതെങ്ങ് ടൂറിസം ഇടനാഴി പദ്ധതി വരുന്നു. സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതിക്കായി 8.85 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയില്‍ കടവ്, പുത്തന്‍കടവ് എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടി നിര്‍മ്മിക്കും. വേളിയില്‍ വെല്‍ക്കം ആര്‍ച്ചും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. ഈ മേഖലയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സാധ്യതകൂടി ഉപയോഗിക്കുന്നതോടെ പ്രദേശവാസികള്‍ക്കും ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താനാകും.
100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു. വിനോദ സഞ്ചാരമേഖലയുടെ കോവിഡാനന്തര തിരിച്ചുവരവിന് ഇവ ഊര്‍ജ്ജം പകരും.
ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികള്‍.
1. പൊന്മുടി വികസനം (തിരുവനന്തപുരം)
2. മലമേല്‍പാറ ടൂറിസം പദ്ധതി (കൊല്ലം)
3. ഡവലപ്മെന്റ് ഓഫ് കൊല്ലം ബീച്ച് (കൊല്ലം)
4. ഡവലപ്മെന്റ് ഓഫ് താന്നി ബീച്ച് (കൊല്ലം)
5. മുലൂര് സ്മാരക സൗന്ദര്യവത്കരണ പദ്ധതി-ഇലവുംതിട്ട (പത്തനംതിട്ട)
6. ഗ്രീന്‍ ടൂറിസം കോംപ്ലക്സ്- പാലാ നഗര സൗന്ദര്യവല്‍ക്കരണം (കോട്ടയം)
7. അരുവിക്കുഴി ടൂറിസം വികസനം പദ്ധതി (ഇടുക്കി)
8. ഏലപ്പാറ അമിനിറ്റി സെന്റര്‍ ടൂറിസം പദ്ധതി (ഇടുക്കി)
9. പുന്നമട ഫിനിഷിംഗ് പോയിന്റിലെ പാത് വേ & ബോട്ട് ജെട്ടി (ആലപ്പുഴ)
10. ഹൗസ് ബോട്ട് പാര്‍ക്കിംഗ് അറ്റ് ചുങ്കം- തിരുമല (ആലപ്പുഴ)
11. ഭൂതത്താന്‍കെട്ട് ടൂറിസം പദ്ധതി (ഏറണാകുളം)
12. ബ്യൂട്ടിഫിക്കേഷന് ഓഫ് പീച്ചി ഡാം & ബൊട്ടാണിക്കല്‍ ഗാര്ഡന് (തൃശൂര്‍)
13. തുമ്പൂര്‍മൂഴി ടൂറിസം പ്രോജക്ട് (തൃശൂര്‍)
14. പോത്തുണ്ടി ഡാം ഉദ്യാനം (പാലക്കാട്)
15. മംഗലം ഡാം ഉദ്യാനം (പാലക്കാട്)
16. കോട്ടക്കുന്ന് ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്റ് പ്രൊജക്ട് (മലപ്പുറം)
17. പുഴയോര സ്നേഹപാത ഒന്നാംഘട്ടം, ചമ്രവട്ടം (മലപ്പുറം)
18. പുഴയോര സ്നേഹപാത രണ്ടാം ഘട്ടം, ചമ്രവട്ടം (മലപ്പുറം
19. വടകര സാന്‍ഡ് ബാങ്ക്സ് വികസനം (കോഴിക്കോട്)
20. മാനാഞ്ചിറ സ്ക്വയര്‍ നവീകരണം (കോഴിക്കോട്)
21. സ്വാമിമഠം പാര്‍ക്ക്,കക്കാട് (കണ്ണൂര്‍)
22. ബ്യൂട്ടിഫിക്കേഷന് ഓഫ് ബണ്ട് റോഡ് അറ്റ് ചൊക്ലി (കണ്ണൂര്‍)
23. പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍,മലനാട് റിവര്‍ ക്രൂയിസ് പദ്ധതി(കണ്ണൂര്‍)
24. പറശനിക്കടവ് ബോട്ട് ടെര്‍മിനല്‍ (കണ്ണൂര്‍)
25. ചീങ്ങേരി മല അഡ്വെഞ്ച്വര്‍ ടൂറിസം (വയനാട്)
26. ബേക്കല്‍ കോട്ട സ്വാഗത കമാനവും സൗന്ദര്യവല്‍ക്കരണവും (കാസര്‍കോട്)