TopTop
Begin typing your search above and press return to search.

കൊറോണ: ടൂറിസം മേഖലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ / വീഡിയോ

നോവല്‍ കൊറോണ (കോവിഡ് 19) വൈറസിനെതിരെയുള്ള ജാഗ്രതയില്‍ ഹോട്ടല്‍, ഹോംസ്റ്റേ, ടൂറിസ്റ്റ് റിസോര്‍ട്ട് എന്നിവിടങ്ങളിലെ കെയര്‍ ടെക്കേഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സംസ്ഥാന ആരോഗ്യ വകുപ്പ്, കേരള സര്‍ക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച വീഡിയോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

-അതിഥികളുമായി ഇടപെഴകുമ്പോള്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക

-വ്യക്തികളുടെ റൂമുകള്‍, ടോയിലറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കുക.

-റൂമുകള്‍ വൃത്തിയാക്കാന്‍ ബ്ലീച്ച് സൊല്യൂഷന്‍/ ഫീനോള്‍ ഉപയോഗിക്കുക.

-അതിഥികള്‍ റൂമുകള്‍ ഒഴിയുന്ന സമയത്ത് എംസി. ഓഫ് ചെയ്ത് ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തുക

-മാസ്‌കുകള്‍ ധരിക്കുക

-സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കുക

-രോഗ ലക്ഷങ്ങള്‍ ഉള്ള സഞ്ചാരികളുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍/ ദിശ നമ്പര്‍ 1056 ബന്ധപ്പെടേണ്ടതാണ്.


Next Story

Related Stories