TopTop
Begin typing your search above and press return to search.

'സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ ടൂറിസം മേഖലയ്ക്ക് സാധിക്കണം'

സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ ടൂറിസം  മേഖലയ്ക്ക് സാധിക്കണം

സഹകരണ പ്രസ്ഥാനത്തിലൂടെ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്കായി കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (കെടിഎഫ്‌സിഎസ്) പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്ന സാഹചര്യത്തില്‍ സഹകരണ പ്രസ്ഥാനത്തിലൂടെ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ഉദ്യമം.

സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ടൂറിസം മേഖലയ്ക്ക് സാധിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുടെ വ്യ്പ്തി ഏറെ വലുതാണ്. എന്നാല്‍ ടൂറിസം രംഗത്ത് സഹകരണ മേഖലയുടെ ഇടപെടല്‍ അത്ര കാര്യക്ഷമമല്ല. ഈ കുറവ് പരിഹരിക്കാന്‍ കെടിഎഫ്‌സിഎസിന് സാധിക്കും. പ്രാദേശികമായ ടൂറിസം കേന്ദ്രങ്ങളെയും വ്യവസായികളെയും സഹകരിപ്പിച്ച് സംഘങ്ങള്‍ രൂപീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെടിഎഫ് സിഎസ്സിന്റെ ലോഗോ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു.

കെടിഎഫ്‌സിഎസ് ചീഫ് പ്രൊമോട്ടര്‍ പി.കെ. അനീഷ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അറ്റോയി പ്രസിഡന്റ് സി.എസ്. വിനോദ്, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു, അറ്റോയി സെക്രട്ടറി പി.വി. മനു എന്നിവര്‍ സംസാരിച്ചു.


Next Story

Related Stories