TopTop
Begin typing your search above and press return to search.

അപകട മരണങ്ങളും മാലിന്യങ്ങളും - ഓസ്ട്രേലിയയിലെ ഉലുരുവിൽ മലകയറ്റം നിരോധിച്ചു

അപകട മരണങ്ങളും മാലിന്യങ്ങളും - ഓസ്ട്രേലിയയിലെ ഉലുരുവിൽ മലകയറ്റം നിരോധിച്ചു

ഓസ്‌ട്രേലിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള സംരക്ഷിത മേഖലയില്‍ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമായ ഉലുരു-കറ്റയിലേയ്ക്കുള്ള യാത്ര ഓസ്ട്രേലിയൻ ഗവൺമെൻ്റ് നിരോധിച്ചു. 2017 നവംബറില്‍ ഇവിടേക്കുള്ള വിനോദസഞ്ചാരം നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു. ലോക പൈതൃക പട്ടികയിലുള്ള ഈ പ്രദേശം സന്ദര്‍ശിക്കുന്നവരുടെ തിക്കും തിരക്കും കാരണം അത് പെട്ടന്ന് നടപ്പാക്കാന്‍ കഴിഞ്ഞില്ല.

സഞ്ചാരികള്‍ ദയവ് ചെയ്ത് വരരുതെന്നും, തങ്ങളുടെ ദേശത്തെ സുരക്ഷിതമായി പരിപാലിക്കാന്‍ അനുവദിക്കണമെന്നും ഉലുരുവിലെ ഗിരിവർഗ്ഗക്കാരായ അനാംഗു ജനത അപേക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അവരെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് പവിത്രതയും വിശുദ്ധിയും കൽപ്പിക്കപ്പെടുന്ന പ്രദേശമാണിത്. സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും, അപകട മരണങ്ങളുമെല്ലാം പെരുകുന്നത് പ്രദേശത്തിന്‍റെ പവിത്രതയെ ബാധിക്കുന്ന കാര്യമാണെന്ന് അവര്‍ കരുതുന്നു. രാജ്യത്ത് ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ള പ്രദേശമായിരുന്നിട്ടുപോലും അത് അടച്ചിടാന്‍ തീരുമാനിക്കുന്നതിലൂടെ ഓസ്ട്രേലിയന്‍ ഗവൺമെൻ്റ് വലിയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്.

ഉളുരുവിലേക്കുള്ള സഞ്ചാര വിലക്കിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഓസ്‌ട്രേലിയയിൽ ഉണ്ട്. എന്നാൽ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും അനാംഗു സമുദായത്തെ പിന്തുണയ്ക്കുകയാണ്. പാറയില്‍ കയറാന്‍ എത്തുന്നവരുടെ എണ്ണം 20 ശതമാനത്തില്‍ താഴെയായാല്‍ മലകയറ്റം അവസാനിപ്പിക്കുമെന്ന് പാര്‍ക്കിന്റെ മാനേജ്‌മെന്റ് ബോര്‍ഡ് 2010ല്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 26നാണ് പാര്‍ക്ക് ഔദ്യോഗികമായി അടച്ചുപൂട്ടിയത്. ഇനി അത് പരമ്പരാഗത ഉടമകളായ അനാംഗു ഗിരിവര്‍ഗ്ഗക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാകും.

കുന്നുകള്‍ക്കിടയിലെ ഓന്താണ് ഉലുരു. മൗണ്ട് ഓള്‍ഗാ ദേശീയ പാര്‍ക്കിന് സമീപമുള്ള ഈ വലിയ അയേഴ്സ് പാറ (ഉലുരു എന്നും വിളിക്കും) എല്ലാ ദിവസവും എല്ലാ സീസണിലും നിറം മാറാറുണ്ട്. കോഴിമുട്ടയുടെ ആകൃതിയിലുള്ള കുന്നിന് സാധാരണയായി ചുവപ്പ് നിറമാണ്. സൂര്യോദയ സമയത്തും അസ്തമയ സമയത്തും ഇതിന്റെ വര്‍ണങ്ങളില്‍ കൗതുകകരമായ മാറ്റങ്ങളുണ്ടാകുന്നു. പ്രഭാത സമയത്ത് കുന്നിന് തീ പിടിച്ചത് പോലുള്ള ചുവപ്പുനിറമാണ്. കടും ചുവപ്പു നിറത്തിലുള്ള തീജ്വാലകള്‍ ആ സമയം പുറത്തേക്കുവരുന്നതായി നമുക്കു തോന്നും. സായാഹ്നങ്ങളിലാവട്ടെ കുന്നിനുമേല്‍ വയലറ്റ് നിറത്തിലുള്ള നിഴലുകള്‍ പ്രത്യക്ഷപ്പെടുന്നതായി തോന്നും. പ്രദേശത്തെ മണല്‍ കല്ലുകളില്‍ സൂര്യരശ്മികള്‍ പതിക്കുമ്പോഴാണ് നിറംമാറ്റം അനുഭവപ്പെടുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">....this decision, but in the end it will be best for all concerned. As President, I will always be there to help New York and the great people of New York. It will always have a special place in my heart!</p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1190079193582899200?ref_src=twsrc^tfw">November 1, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories