കോവിഡാനന്തര സാഹചര്യം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് അവസരമാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് വെര്‍ച്വലായി നടത്തുന്ന കേരള ട്രാവല്‍ മാര്‍ട്ട് 2021 മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കവടിയാര്‍ ഉദയ് കണ്വെന്ഷന് സെന്ററില്‍ ഫെബ്രുവരി 28 ന് വൈകീട്ട് 7.30 നാണ് ഉദ്ഘാടനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് വെര്‍ച്വല്‍ കെടിഎമ്മിലെ വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും. മേയര്‍ എസ്. ആര്യ രാജേന്ദ്രന്, ശശി തരൂര്‍ എംപി, വി കെ പ്രശാന്ത് എംഎല്‍എ, കെ.ടി.ഡി.സി ചെയര്മാന് എം.വിജയകുമാര്‍, സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം ഡയറക്ടര്‍ വ്രി.ആര് കൃഷ്ണ തേജ തുടങ്ങിയവര്‍ പങ്കെടുക്കും.https://us02web.zoom.us/j/84120711689?pwd=eUxxZ3E2UXE0WTJkd0NmVjNWQlZ0QT09 എന്ന ലിങ്കിലൂടെ ഉദ്ഘാടന പരിപാടി തത്സമയം കാണാന്‍ സാധിക്കും.
കോവിഡ് ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെ നേരിട്ട് പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ടൂറിസം മേഖല കടന്നു പോയതെന്നും ഈ പ്രതിസന്ധികളെ അവസരമായി മാറ്റാനുള്ള സംരംഭമാണ് കേരള ട്രാവല്‍ മാര്‍ട്ട് എന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. 600 സെല്ലര്‍മാര്‍, 500 വിദേശ ബയേഴ്സ്, 1500 ടൂര്‍ ഓപ്പറേറ്റര്‍മാര്‍, 40,000ഓളം ബിസിനസ് മീറ്റുകള്‍ എന്നിവ കേരള ട്രാവല്‍ മാര്‍ട്ടില്‍ പ്രതീക്ഷിക്കുന്നു. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും കെടിഎമ്മില്‍ തുല്യപ്രാധാന്യമാണ് നല്‍കുന്നത്. ട്രാവല്‍ മാര്‍ട്ട് മാര്‍ച്ച് അഞ്ചുവരെ നീളും.