TopTop
Begin typing your search above and press return to search.

ഐഎച്ച്സിഎല്‍ തിരുവനന്തപുരത്ത് ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് ബംഗ്ലോ തുറന്നു

ഐഎച്ച്സിഎല്‍ തിരുവനന്തപുരത്ത് ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് ബംഗ്ലോ തുറന്നു

ദക്ഷിണേഷ്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎല്‍) തിരുവനന്തപുരത്ത് അംബികാ വിലാസ് ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് ഹെരിറ്റേജ് ബംഗ്ലോയ്ക്ക് തുടക്കം കുറിച്ചു. വിശാലമായ വില്ലയില്‍ മൂന്ന് സ്വീറ്റുകളാണുള്ളത്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സൈന്യത്തിലും ഭരണത്തിലും ഭാഗഭാക്കായിരുന്ന യുവ പ്രഭു 1900കളുടെ തുടക്കത്തിലാണ് ഈ വില്ല പണിതീര്‍ത്തത്.

പ്രാദേശിക സംസ്‌കാരം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംബികാ വിലാസിന്റെ ചരിത്രത്തോട് ഇഴുകിച്ചേരാനും ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് ടീം അവസരം ഒരുക്കുന്നതായും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തലസ്ഥാനത്തെ ആദ്യത്തേയും സംസ്ഥാനത്തെ രണ്ടാമത്തേയും ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് ബംഗ്ലോ ആണിത്. ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സിന് 24 ബംഗ്ലാവുകളും വില്ലകളുമാണുള്ളത്. വിവരങ്ങള്‍ക്ക്: www.amastaysandtrails.com


Next Story

Related Stories