Top

സഞ്ചാരികള്‍ പണികൊടുത്തു; അവിവാഹിതരുടെ ലൈംഗികബന്ധവും ലിവിംഗ് ടുഗതറും കുറ്റകരമാകുന്ന നിയമം ഇന്തോനേഷ്യ മരവിപ്പിച്ചു

സഞ്ചാരികള്‍ പണികൊടുത്തു; അവിവാഹിതരുടെ ലൈംഗികബന്ധവും ലിവിംഗ് ടുഗതറും കുറ്റകരമാകുന്ന നിയമം ഇന്തോനേഷ്യ മരവിപ്പിച്ചു

അവിവാഹിതരുടെ ലൈംഗികബന്ധങ്ങളും ലിവിംഗ് ടുഗതറില്‍ ഏര്‍പ്പെടുന്നതും വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്നതുമൊക്കെ നിയമവിരുദ്ധവും വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ശിക്ഷാര്‍ഹവുമാക്കി മാറ്റുന്നതിനുള്ള പുതിയ നിയമ നിര്‍ദ്ദേശം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. രാജ്യത്ത് പുതുതായി നടപ്പാക്കാനൊരുങ്ങുന്ന ക്രിമിനല്‍ കോഡ് ബില്ലിനെക്കുറിച്ച് വാര്‍ത്ത എത്തിയത്തോടെ വന്‍തോതിലാണ് ബാലിയുള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്ക് ബുക്ക് ചെയ്ത വിനോദ സഞ്ചാരികള്‍ അവരുടെ യാത്രകള്‍ റദ്ദാക്കിയത്.

ഓസ്‌ട്രേലിയന്‍ നിന്നുള്ള വലിയൊരു വിഭാഗം സഞ്ചാരികള്‍ ബാലിയിലെ ഹോട്ടലുകളില്‍ റൂം ബുക്കിംഗുകള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തത്തോടെ ബാലി ഹോട്ടല്‍ അസോസിയേഷനുകളും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിഭ്രാന്തരാവുകയും പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. ബാലി ഉള്‍പ്പടെയുള്ള ഇന്തോനേഷ്യന്‍ പ്രദേശങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം വിനോദസഞ്ചാരത്തില്‍ നിന്നാണ്. ഇതിനെ തകര്‍ക്കുന്നതാണ് പുതിയ നിയമം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. നിയമ നിര്‍ദേശം മരവിപ്പിച്ചിട്ടും സഞ്ചാരികള്‍ അവരുടെ യാത്രകള്‍ റദ്ദു ചെയ്യുന്നതിനാല്‍ ഹോട്ടലുക്കാരും ടൂറിസ്റ്റ് ഏജന്‍സികളും വിദേശ സഞ്ചാരികളോട് പരിഭ്രാന്തരാകേണ്ടയെന്നും ശാന്തരാകാനും പുതിയ നിയമം താല്‍ക്കാലികമായി നിര്‍ത്തിയെന്നും അറിക്കുന്നുണ്ട്.

ഇന്തോനേഷ്യന്‍ സര്‍ക്കാരും പുതിയ വിവരങ്ങള്‍ സഞ്ചാരികളെ അറിയിക്കുന്നുണ്ട്. സഞ്ചാരികളെ അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ്, 'വ്യഭിചാര നിയമം' എന്ന് പൊതുവായി പരാമര്‍ശിക്കപ്പെടുന്ന നിയമം ഇപ്പോള്‍ ഒരു ശുപാര്‍ശ മാത്രമാണ്. നിയമം ഇതുവരെ ഔദ്യോഗികമായി പാസാക്കിയിട്ടില്ല. അത് നടപ്പിലാക്കാനും കഴിയില്ല. പുതിയ നിയമ നിര്‍ദേശത്തെക്കുറിച്ച് വന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ്, ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഈ നിയമം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിത്.

മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയിലെ പുതിയ നിയമങ്ങള്‍ ജനങ്ങളെ വളരെയധികം പ്രകോപിച്ചിട്ടുണ്ട്. ഇതാണ് പ്രസിഡന്റ് ജോക്കോ വിഡോഡോ നിയമനിര്‍മ്മാണ മാറ്റങ്ങള്‍ അനിശ്ചിതമായി നീട്ടിവെക്കാന്‍ പ്രേരിപ്പിച്ചത്. പുതിയ നിയമ നിര്‍ദേശത്തെക്കുറിച്ചുള്ള വാര്‍ത്ത എത്തി 24 മണിക്കൂറിനുള്ളില്‍ ഈ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോക്കോ വിദോദോയ്ക്ക് അയച്ച പരാതിയില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ഒപ്പിട്ടത്.

സ്ത്രീകളുടെയും മതന്യൂനപക്ഷത്തിന്റെയും ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെയും അവകാശത്തിനും അഭിപ്രായ, സംഘടനാ സ്വാതന്ത്ര്യത്തിനും എതിരാണ് പുതിയ നിയമങ്ങള്‍ എന്നാണ് പല ഗ്രൂപ്പുകളും വാദിക്കുന്നത്. 'സ്ത്രീകളെയും മത, ലൈംഗിക ന്യൂനപക്ഷങ്ങളെയും മാത്രമല്ല എല്ലാ ഇന്തോനേഷ്യക്കാരെയും ഇത് ബാധിക്കും. നിയമം പാസാക്കുന്നതിന് മുമ്പ് ഇത്തരം വകുപ്പുകള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്'- ഹ്യൂമന്‍ റൈറ്റ്സ് വാച്ചില്‍ സീനിയര്‍ റിസര്‍ച്ചര്‍ ആയ അന്‍ഡ്രിയാല് ഹര്‍സോനോ പ്രതികരിച്ചിരുന്നു.




Next Story

Related Stories