TopTop
Begin typing your search above and press return to search.

കൊറോണയില്‍ നിന്ന് ജീവിതം തിരിച്ച് പിടിച്ച് ചൈന; സന്ദര്‍ശകര്‍ക്കായി വന്‍മതില്‍ ഭാഗികമായി തുറന്നു

കൊറോണയില്‍ നിന്ന് ജീവിതം തിരിച്ച് പിടിച്ച് ചൈന; സന്ദര്‍ശകര്‍ക്കായി വന്‍മതില്‍ ഭാഗികമായി തുറന്നു

കൊറോണ വൈറസിന്റെ തുടക്കവും, നിലവില്‍ രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവുമായിരുന്നു ചൈന. രോഗത്തില്‍ നിന്ന് അതിവേഗമാണ് ചൈന കരകയറികൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് ഭീതിയില്‍ ചൈനയിലെ വിവിധ പ്രദേശങ്ങളും വിനോദസഞ്ചാര മേഖലകളും കഴിഞ്ഞ രണ്ട് മാസമായി പൂര്‍ണമായും അടച്ചിട്ടിരിക്കുകയായിരുന്നു. ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വന്‍മതിലിന്റെ ഒരു ഭാഗം സന്ദര്‍ശര്‍ക്കായി ചൈന തുറന്നുകൊടുത്തിട്ടുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വന്‍മതിലിന്റെ ബാഡാലിംഗ് ഭാഗമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ബീജിംഗില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ബാഡാലിംഗ് വിനോദ സഞ്ചാരികള്‍ക്കായുള്ള വന്‍ മതിലിന്റെ ഏറ്റവും ജനപ്രിയമായ ഇടമാണ്. 2019 ജൂണ്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം ഈ ഭാഗത്ത് പ്രതിദിനം 65,000 സന്ദര്‍ശകരാണ് എത്തികൊണ്ടിരുന്നതെന്നാണ്.

വൈറസ് ഭീതിയെ തുടര്‍ന്ന് ജനുവരി 25നായിരുന്നു വര്‍ഷന്തോറും ഏകദേശം പത്ത് മില്ല്യണ്‍ സന്ദര്‍ശകര്‍ എത്തുന്ന വന്‍മതില്‍ അടച്ചത്. ബെയ് ലിയു ലൂ മുതല്‍ നാന്‍ വു ലൂ ബാന്‍ വരെ നീളുന്ന വന്‍മതിലിന്റെ ബാഡലിംഗ് മേഖല എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ തുറന്നിരിക്കും.

സാധാരണ കടത്തിവിടുന്ന ആളുകളുടെ എണ്ണത്തിന്റെ മുപ്പത്ത് ശതമാനം (ഏകദേശം 20,000ല്‍ താഴെ) ടൂറിസ്റ്റുകള്‍ക്കെ പാസ് നല്‍കുകയുള്ളൂ. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ടിക്കറ്റ് നല്‍കുകയുള്ളൂ. ഇതിനായി ബാഡലിംഗ് വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആര്‍മി ഉദ്യോഗസ്ഥര്‍ക്കും പ്രവേശനം സൗജന്യമാണ്.

സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷമെ കടത്തിവിടുകയുള്ളൂ. മാത്രമല്ല ഇവര്‍ ഹെല്‍ത്ത് ക്യൂ ആര്‍ കോഡ് രജിസ്റ്റര്‍ ചെയ്യുകയും വേണം. സന്ദര്‍ശകര്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം, മാസ്‌ക് ധരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പാലിക്കണം. വന്‍മതിലിന്റെ മറ്റ് വിഭാഗങ്ങളും, കേബിള്‍ കാറും, ബാഡലിംഗിലെ വന്‍മതിലിനെ സംബന്ധിച്ച് മ്യൂസിയവും അടച്ചിരിക്കുകയാണ്.

കൊറോണ വാറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലേക്കുള്ള യാത്ര വിലക്കും നീക്കിയിട്ടുണ്ട്. ആരോഗ്യ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ യാത്ര ചെയ്യാന്‍ സാധിക്കുക. എല്ലാവരെയും ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷമെ കടത്തിവിടുന്നുള്ളൂ. ഏപ്രില്‍ എട്ട് മുതല്‍ വുഹാന്‍ മേഖല ജനങ്ങള്‍ക്ക്് പൂര്‍ണമായി തുറന്നുകൊടുക്കും.


Next Story

Related Stories