TopTop
Begin typing your search above and press return to search.

സഹാറ ഡി ലാ സിയറ; കൊറോണയില്‍ തളര്‍ന്നുവീണ സ്‌പെയിനിന്റെ തരിമ്പുപോലും തോല്‍ക്കാന്‍ തയ്യാറാകാത്ത 'വൈറ്റ് ടൗണ്‍'

സഹാറ ഡി ലാ സിയറ; കൊറോണയില്‍ തളര്‍ന്നുവീണ സ്‌പെയിനിന്റെ തരിമ്പുപോലും തോല്‍ക്കാന്‍ തയ്യാറാകാത്ത വൈറ്റ് ടൗണ്‍

സഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളില്‍ ഒന്നാണ് സ്‌പെയിന്‍. എന്നാല്‍ ഇന്ന് കൊറോണ വൈറസ് (കോവിഡ് 19) ബാധയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഈ രാജ്യം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 11,744, പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. നിലവില്‍ സ്‌പെയിനില്‍ 78,773 രോഗികളാണുള്ളത്. പതിനേഴോളം സ്വയംഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്പിലെ ഐബീരിയന്‍ ഉപദ്വീപിലെ ഒരു രാജ്യമായ സ്പെയിനിലെ ജനസംഖ്യ 4.67 കോടി (2018) മാത്രമാണ്. വൈറസ് ബാധയില്‍ ഏറെക്കുറെ രാജ്യം മുഴുവനും തളര്‍ന്നപ്പോഴും സ്‌പെയിനിലെ കാളക്കൂറ്റന്മാരെപ്പോലെ തോല്‍ക്കാതെ പോരാടി നില്‍ക്കുകയാണ് സഹാറ ഡി ലാ സിയറ എന്ന ഈ കുന്നിന്‍ പ്രദേശം.

തെക്കന്‍ സ്‌പെയിനിലെ ഒരു മനോഹരമായ പ്രദേശമാണ് സഹാറ ഡി ലാ സിയറ. കാഡിസ് പ്രവിശ്യയിലുള്‍പ്പെടുന്ന അന്‍ഡാലുഷ്യ കുന്നുകളിലെ ഒരു മുനിസിപ്പാലിറ്റിയാണ് സഹാറ. പ്രദേശത്തെ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും വെള്ള ചായങ്ങളില്‍ മുങ്ങിയിരിക്കുന്നത്‌കൊണ്ട് പ്യൂബ്ലോസ് ബ്ലാങ്കോസ് (Pueblos Blancos) അല്ലെങ്കില്‍ 'വൈറ്റ് ടൗണുകളില്‍' ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മധ്യകാലഘട്ടത്തില്‍ (500 എഡിക്കും 1500 എഡിക്കും ഇടയില്‍) മൂറുകളും ക്രിസ്ത്യാനികളും പരസ്പരം പോരടിച്ചിരുന്ന ഒരു നഗരം കൂടിയായിരുന്നു ഇത്.

സഞ്ചാരികളെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നായ സഹാറ കൊറോണയ്ക്ക് മുമ്പില്‍ തരിമ്പുപോലും കീഴടങ്ങാതെ ചെറുത്ത് നില്‍ക്കുകയാണ്. കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി അടഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് ഇതുവരെ ഒരു വൈറസ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്‌പെയിനില്‍ അപകടകരമായ രീതിയില്‍ കൊറോണ പടര്‍ന്നു പിടിക്കുന്നത് കണ്ടപ്പോള്‍ തന്നെ മാര്‍ച്ച് 14 മുതല്‍ സഹാറ പുറംലോകവുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ചു.

ആത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമായി നഗരത്തിന്റെ ഒരു കവാടം ഒഴിച്ച് ബാക്കിയുള്ള നാല് കവാടങ്ങളും മേയര്‍ സാന്റിയാഗോ ഗാല്‍വന്റെ നിര്‍ദേശപ്രകരം അടച്ചു. പ്രമുഖ അന്തരാഷ്ട്ര മാധ്യമമായ സി എന്‍ എന്‍-നോട് മെയര്‍ പ്രതികരിച്ചത് - സഹാറയിലെ 1400 അന്തേവാസികളില്‍ ഒരാള്‍ക്ക് പോലും രോഗം പിടിപെട്ടിട്ടില്ല. ഇവിടെയുള്ളവരില്‍ മൂന്നിറിലധികം പോര്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. പ്രദേശം ഒന്നാകെ അടച്ചുപൂട്ടാനുള്ള തീരുമാനത്തെ പ്രദേശവാസികള്‍ ഒറ്റക്കെട്ടായിട്ടാണ് അംഗീകരിച്ചത്.

തുറന്നുകിടക്കുന്ന കവാടത്തില്‍ പോലീസ് ഓഫീസറെ നിയോഗിച്ചിട്ടുണ്ട. അത്യാവശ്യത്തിന് മാത്രം കടന്നുപോകേണ്ട വാഹനങ്ങള്‍ വൈറസ് വിമുക്തമാക്കാന്‍ രണ്ടു പേരെയും ചുമത്തലപ്പെടുത്തി. പക്ഷെ ഈ പ്രവര്‍ത്തനങ്ങള്‍ ഫലവത്താകണമെന്നില്ല. അതിനാല്‍ നഗരത്തിനകത്തും സാനിട്ടൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും വൈകിട്ട് അഞ്ചരയ്ക്ക് പത്ത് പേരടങ്ങുന്ന സംഘം നഗരത്തിലെ മുക്കും മൂലയും അണുവിമുക്തമാക്കുന്നുണ്ട്.

ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങാതിരിക്കാന്‍ ഭക്ഷണ സാധനങ്ങളും അവശ്യമരുന്നുകളും എത്തിക്കാന്‍ രണ്ട് പേരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വീട്ടിലിരിക്കുന്ന ജനങ്ങളുടെ വിരസത മാറ്റാന്‍ മ്യൂസിക് സിസ്റ്റവും സ്പീക്കറുകളും ഘടിപ്പിച്ച് രണ്ടുവാഹനങ്ങളും ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്ക് വീടുകളുടെ ബാല്‍ക്കണിയില്‍ നിന്ന് സംഗീതം ആസ്വദിക്കാനാണ് ഇത്തരം സംവിധാനങ്ങള്‍ ചെയ്തിരിക്കുന്നതെന്നും മെയര്‍ വ്യക്തമാക്കി.


Next Story

Related Stories