TopTop
Begin typing your search above and press return to search.

ശൈത്യത്തിന്റെ പിടിയില്‍ ജമ്മു കാശ്മീര്‍, തണുത്തുറഞ്ഞ് ദാല്‍ തടാകം/ഉമര്‍ ഗയ്‌നി പകര്‍ത്തിയ ചിത്രങ്ങള്‍

ശൈത്യത്തിന്റെ പിടിയില്‍ ജമ്മു കാശ്മീര്‍, തണുത്തുറഞ്ഞ് ദാല്‍ തടാകം/ഉമര്‍ ഗയ്‌നി പകര്‍ത്തിയ ചിത്രങ്ങള്‍

ജമ്മു കാശ്മീരില്‍ വിവിധ ഇടങ്ങളില്‍ റെക്കോര്‍ഡ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാശ്മീരില്‍ താഴ്‌വാരയുടെ ഭാഗമായ ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അതിശൈത്യം തുടരുകയാണ്. ശ്രീനഗറില്‍ ശനിയാഴ്ച രാത്രി സീസണിലെ ഏറ്റവും കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചിരുന്നു. മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. തിങ്കളാഴ്ച അത് മൈനസ് 6.5 ഡിഗ്രി സെല്‍ഷ്യല്‍സ് എത്തുകയും ചെയ്തു.

കാശ്മീര്‍ താഴ്വരയിലും ലഡാക്ക് കേന്ദ്രഭരണപ്രദേശ മേഖലയിലും പൂജ്യത്തിലും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. ജമ്മു - ശ്രീനഗര്‍ ദേശീയപാതയിലെ ബെനിഹാളില്‍ മൈനസ് 2.2 ഡിഗ്രിയും ഡോഡയിലെ ഭദേര്‍വാഹയില്‍ മൈനസ് 0.8 ഡിഗ്രിയും ജമ്മുവിലാകട്ടെ മൈനസ് 5.7 ഡിഗ്രിയുമൊക്കെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

ലഡാക്കിലെ ലേയില്‍ മൈനസ് 19 ഉം ദ്രാസില്‍ മൈനസ് 28.7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. തണുത്തുറഞ്ഞതിനാല്‍ ജലവിതരണ പൈപ്പുകളിലൂടെയുള്ള ജലവിതരണം പല മേഖലകളിലും തടസ്സപ്പെട്ടിരിക്കുകയാണ്.

ശ്രീനഗറില്‍ ദാല്‍ തടാകമുള്‍പ്പെടെ തണുത്തുറഞ്ഞു. മരവിച്ച് മഞ്ഞുമൂടാന്‍ തുടങ്ങുന്ന ദാല്‍ തടാകവും ശ്രീനഗറിലെ പ്രദേശങ്ങളും ഫോട്ടോഗ്രാഫര്‍ ഉമര്‍ ഗയ്‌നി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം..

മഞ്ഞില്‍ മൂടി കിടക്കുന്ന ശ്രീനഗറിലെ പ്രാന്തപ്രദേശത്തുള്ള ഒരു ജലവിതരണ പൈപ്പും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വൃക്ഷവും

തണുപ്പില്‍ ഉറഞ്ഞുപോയ ദാല്‍ തടാകത്തിലെ ജലം തുഴ കൊണ്ട് പൊട്ടിച്ച് ഷിക്കാര (വള്ളം) കടന്നുപോകാന്‍ ശ്രമിക്കുന്ന ഒരു കാശ്മീരി

ശ്രീനഗറില്‍ റെക്കോര്‍ഡ് തണുപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ തെരുവുകച്ചവടക്കാരില്‍ നിന്ന് കമ്പിളി വസ്ത്രങ്ങള്‍ വാങ്ങാന്‍ എത്തിയ പ്രദേശവാസികള്‍


Next Story

Related Stories