TopTop
Begin typing your search above and press return to search.

ഈ വർഷത്തെ ലോകത്തിലെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനായി കേരളം

ഈ വർഷത്തെ ലോകത്തിലെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനായി കേരളം

2019 ലെ ‘മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ’ അവാർഡ് കേരളത്തിന്. ട്രാവൽ ആൻഡ് ലെയ്ഷര്‍ ഇന്ത്യയും സൗത്ത് ഏഷ്യ മാഗസിനും ചേർന്നാണ് ദൈവത്തിന്റെ സ്വന്തം നാടിന് വീണ്ടും ഈ ബഹുമതി നല്കിയിരിക്കുന്നത്. അന്താരാഷ്ട്ര - ആഭ്യന്തര ടൂറിസം വകുപ്പുകൾക്കും, ഹോട്ടലുകള്‍ക്കും, സ്ഥലങ്ങൾക്കും സേവന ദാതാക്കള്‍ക്കുമാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. യുവ യാത്രികരെ പുതിയ ഓഫറുകളിലൂടെ ആകർഷിക്കുവാനുള്ള കേരള സർക്കാറിന്റെ ബോധപൂർവമായ സംരംഭങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മാഗസിന്‍ വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ മുതല്‍ സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാരം തീരുമാനിച്ചത്. നവംബർ 15 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകള്‍ വിതരണം ചെയ്യും. 57 വിഭാഗങ്ങളിലായി 97 പുരസ്‌കാരങ്ങളാണ് ട്രാവല്‍ ആന്‍ഡ് ലെയ്ഷര്‍ നൽകുന്നത്. മികച്ച രാജ്യം, പുതിയ ഡെസ്റ്റിനേഷന്‍, ക്രൂയിസ്, ബിസിനസ് ഹോട്ടല്‍, എയര്‍പോർട്ട്, ഡെസ്റ്റിനേഷന്‍ സ്പാ, ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ തുടങ്ങിയവ പരിശോധിച്ചാണ് അവാർഡ് തീരുമാനിക്കുന്നത്.


Next Story

Related Stories