TopTop
Begin typing your search above and press return to search.

ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കം, വാഹനസൗകര്യമൊരുക്കാന്‍ കേരള ടൂറിസത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം

ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ മടക്കം, വാഹനസൗകര്യമൊരുക്കാന്‍ കേരള ടൂറിസത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം

കോവിഡ്19 പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വാഹനസൗകര്യമൊരുക്കാന്‍ കേരള ടൂറിസം വകുപ്പ്. ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയിരിക്കുകയാണ് വകുപ്പ്. 150ല്‍പ്പരം ട്രാന്‍സ്പോര്‍ട്ട്-ടൂര്‍ ഓപ്പറേറ്റര്‍മാരുടെ രജിസ്ട്രേഷനാണ് പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് അറിയിച്ചു. കൂടുതല്‍ ഓപ്പറേറ്റര്‍മാരുടെ രജിസ്ട്രേഷന്‍ വരുംദിവസങ്ങളില്‍ ഉറപ്പാക്കും.

വാഹനം ആവശ്യമുള്ള അന്യസംസ്ഥാനങ്ങളിലുള്ള പ്രവാസി മലയാളികള്‍ക്ക് www.keralatourism.org എന്ന വെബ്സൈറ്റില്‍ അന്വേഷണം നടത്തി രജിസ്റ്റര്‍ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തെരഞ്ഞെടുക്കാം. അവര്‍ ലഭ്യമാക്കുന്ന ആവശ്യവും ബന്ധപ്പെടേണ്ട നമ്പറും അടക്കമുള്ള വിവരങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍ക്കു ടൂറിസം വകുപ്പ് ഇ മെയില്‍ വഴി കൈമാറും. അതേസമയം തന്നെ യാത്രക്കാര്‍ക്കും രജിസ്റ്റര്‍ നമ്പറും തെരഞ്ഞെടുക്കുന്ന ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ലഭ്യമാക്കും. പരസ്പരം ബന്ധപ്പെട്ട് അവര്‍ക്ക് യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രക്കൂലിയും നിശ്ചയിക്കാം.

5897 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന അഞ്ഞൂറോളം വാഹനങ്ങള്‍ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. 58 ബസുകള്‍,71 ട്രാവലര്‍, 53 ഇന്നോവ ക്രിസ്റ്റ, 112 ഇന്നോവ, എര്‍ട്ടിഗ പോലെയുള്ള കാര്‍ 37, എറ്റിയോസോ സമാനമായതോ ആയ 81 കാറുകള്‍, സ്വിഫ്റ്റ് അല്ലെങ്കില്‍ സമാനമായ 53 കാര്‍ ന്നിവയാണ് ഇതിനകം തയ്യാറായിട്ടുള്ളത്.

ഈ വാഹന നമ്പര്‍ ഉപയോഗിച്ച് പ്രവാസി യാത്രക്കാര്‍ക്ക് കേരളത്തിലേക്കുള്ള യാത്രാ പാസ്സിന് അപേക്ഷിക്കാം. ഈ സംവിധാനം പ്രവാസി യാത്രക്കാരുടെ കേരളത്തിലേക്കുള്ള മടക്ക യാത്രക്കു വാഹനം ലഭിക്കുന്നതിനു സഹായകമാകുമെന്ന് ടൂറിസം സെക്രട്ടറി പ്രത്യാശിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഓപ്പറേറ്റര്‍മാര്‍ https://www.keralatourism.org/to-data-collections/tour-operator/ എന്ന ലിങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.


Next Story

Related Stories