TopTop
Begin typing your search above and press return to search.

ഹോളണ്ടിന് പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കൊട്ടാരം കേരളത്തിലാണെന്ന് അറിയാമോ?

ഹോളണ്ടിന് പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കൊട്ടാരം കേരളത്തിലാണെന്ന് അറിയാമോ?

ലോകത്തിലെ പല പ്രദേശങ്ങളിലും പുരാതന കാലത്ത് തന്നെ ഡച്ച് വ്യാപാരികള്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ പലയിടത്തും ഡച്ചുകാര്‍ പണിത കോട്ടകളും പള്ളികളും കൊട്ടാരങ്ങളും ഇപ്പോഴുമുണ്ട്. ഹോളണ്ടിന് പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളില്‍ ഒന്ന് കേരളത്തിലാണ്. ഏതാണ് ആ കൊട്ടാരം എന്നല്ലേ? എല്ലാവര്‍ക്കും സുപരിചതമായ ഫോര്‍ട്ട് കൊച്ചിയിലെ ബോള്‍ഗാട്ടി കൊട്ടാരമാണത്.

എറണാകുളം ജില്ലയിലെ വൈപ്പിന്‍ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്തായ മുളവുകാടിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വൈപ്പിന്‍ ദ്വീപില്‍ നിന്നും ഒറ്റപ്പെട്ടുകിടക്കുന്ന മറ്റൊരു ദ്വീപാണ് മുളവുകാട്. ഗോശ്രീ പാലം വന്നതോടെയാണ് ഈ ദ്വീപുകളിലേക്കുള്ള സഞ്ചാരം സുഗമമായത്.
ബോള്‍ഗാട്ടി ദ്വീപും, ഡച്ച് പാലസും കേരള ടൂറിസം വകുപ്പിന്റെ വീഡിയോയായി കാണാം..
1744-ല്‍ കൊച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഒരു ഡച്ച് വ്യാപാരിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. പിന്നീട് മനോഹരമായ പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും പല കൂട്ടിച്ചര്‍ക്കലുമൊക്കെ നടത്തി ഈ കെട്ടിടത്തെ കൊട്ടാരം പോലെ മോടി പിടിപ്പിച്ചു. ഈ കൊട്ടാരത്തെ പിന്നീട് ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയാക്കി മാറ്റി.
1909-ല്‍ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി. തുടര്‍ന്ന് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരവും പ്രദേശങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായി. 1976-ല്‍ കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലായി ഈ കെട്ടിടം.
കൊട്ടാരം ഏറ്റെടുത്ത കെ.ടി.ഡി.സി. ഇതിനെ അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടല്‍ / റിസോര്‍ട്ടാക്കി മാറ്റി. ബിസിനസ് ടൂറിസത്തിനുള്ള മികച്ച ഒരു സാധ്യതയാക്കി മാറ്റുന്നതിനായി ബോള്‍ഗാട്ടി കൊട്ടാരത്തിനോട് അടുത്ത് തന്നെ കൊച്ചി ഇന്റര്‍നാഷണല്‍ മറീന, ബോള്‍ഗട്ടി ഇവന്റ് സെന്റര്‍ എന്നിവയുമുണ്ട്. ബോള്‍ഗാട്ടി ദ്വീപെന്നാണ് ഇപ്പോള്‍ ഈ ദ്വീപ് അറിയപ്പെടുന്നത്.


Next Story

Related Stories