TopTop
Begin typing your search above and press return to search.

കേരളത്തിലുമുണ്ട് ഭായ്, ഡോള്‍ഫിനുകള്‍ തുള്ളിക്കളിക്കുന്ന കടല്‍ത്തീരം/ ചിത്രങ്ങള്‍

കേരളത്തിലുമുണ്ട് ഭായ്, ഡോള്‍ഫിനുകള്‍ തുള്ളിക്കളിക്കുന്ന കടല്‍ത്തീരം/ ചിത്രങ്ങള്‍

ഒഡീഷയിലെ ചില്‍ക്ക തടാകത്തിലോ ഗോവയിലോ ലക്ഷദ്വീപിലോ അല്ലെങ്കില്‍ വിദേശ ബീച്ചുകളിലോ ഒക്കെ ഡോള്‍ഫിനുകള്‍ ചാടി മറയുന്നത് കണാന്‍ സാധിക്കൂ എന്ന് വിചാരിക്കുന്ന മല്ലൂസിന് ഒരു സന്തോഷവാര്‍ത്ത, ഡോള്‍ഫിനുകളെ അടുത്ത് കാണാന്‍ കഴിയുന്ന ബീച്ചുകള്‍ കേരളത്തിലുമുണ്ട്. തൃശ്ശൂരിലെ കാര ബീച്ചില്‍ പോയാല്‍ ഡോള്‍ഫിനുകള്‍ തിമിര്‍ത്തു കളിക്കുന്ന ദൃശ്യങ്ങള്‍ കാണാം..

ഓഖി വന്നത്തിന് ശേഷം ആണ് ഡോള്‍ഫിനുകളെ ഈ കടല്‍ത്തീരത്ത് കൂടുതല്‍ ആയി കണ്ട് തുടങ്ങിയത്. ഓഖി വന്നപ്പോള്‍ ഒരു ഭാഗത്ത് മാത്രം കടല്‍ കൂടുതല്‍ ഉള്ളിലേക്ക് കയറിരുന്നു അതിനാല്‍ കൊച്ചുകുട്ടിക്കള്‍ക്ക് വരെ കടലില്‍ ഇറങ്ങി കുളിക്കാനും കളിക്കാനുമൊക്കെ സാധിക്കും. ഇവിടെനിന്നുള്ള സൂര്യ അസ്തമയവും വളരെ മനോഹരമാണ്.

നട്ടുച്ചനേരത്താണ് ഡോള്‍ഫിനുകളെ കാണാന്‍ എളുപ്പം. വലിയ സൗണ്ട് ബാര്‍ (sound Bar) ഒക്കെ ഉണ്ടങ്കിന്‍ പെട്ടന്ന് തന്നെ ഇവര്‍ അടുത്ത് വരും. ബ്ലൂടൂത്ത് സ്പീക്കറില്‍ പാട്ട് വെക്കുമ്പോള്‍ ഡോള്‍ഫിന്‍ കരയോട് ചേര്‍ന്ന് വന്ന് നില്‍ക്കാറുണ്ട്. നല്ല ചൂട് സമയത്താണ് ഡോള്‍ഫിനുകളെ കൂടപതലും കാണാന്‍ കഴിയുക. ബീച്ച് പരിസരത്ത് കടകള്‍ കുറവായതിനാല്‍ കുടി വെള്ളം കരുതുന്നത് നല്ലതാണ്.

പ്രദേശവാസികളെ ശല്യം ചെയ്യുന്ന തരത്തിലോ മറ്റോ സൗണ്ട് സിസ്റ്റം ഉപയോഗിക്കാന്‍ അനുവാദമില്ല. അതുപോലെ തന്നെ ഡോള്‍ഫിനുകളെ ഉപദ്രവിക്കുന്നതും അതിനെ ബുദ്ധിമുട്ടിക്കുന്ന പ്രവര്‍ത്തികളും കുറ്റകരമാണ്.

കൊടുങ്ങല്ലൂരില്‍ നിന്ന് ഏഴ് കിലോമീറ്ററാണ് കാര ബീച്ചിലേക്കുള്ളത്. കോത പറമ്പ് ജുമാ മസ്ജീദ് റോഡില്‍ നിന്ന് ഇടത്തോട്ടുള്ള റോഡ് അവസാനിക്കുന്നത് കാര ബീച്ചിലാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ കുറവാണ്.


Next Story

Related Stories