TopTop

തലസ്ഥാന നഗരിയിലെത്തുന്ന സഞ്ചാരികളെ, ഡിടിപിസി ഈ മാസം ഒരുക്കിയിരിക്കുന്നത് എട്ട് ബസ് ടൂറുകള്‍

തലസ്ഥാന നഗരിയിലെത്തുന്ന സഞ്ചാരികളെ, ഡിടിപിസി ഈ മാസം ഒരുക്കിയിരിക്കുന്നത് എട്ട് ബസ് ടൂറുകള്‍

തലസ്ഥാന നഗരിയിലെത്തുന്ന സഞ്ചാരികള്‍ക്കായി തിരുവനന്തപുരം ഡിടിപിസി 2020 ഫെബ്രുവരി മാസത്തില്‍ എട്ട് ബസ് ടൂറുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം കഴിഞ്ഞുവെങ്കിലും ആറ് ടൂറുകള്‍ കൂടി ബാക്കിയുണ്ട്. തിരുവനന്തപുരം ഡിടിപിസി ഈ മാസത്തില്‍ നടത്തുന്ന ബസ് ടൂറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളും പോകുന്ന തീയതികളും സംബന്ധിച്ച വിവരങ്ങള്‍

08.02.2020 ശനി - മങ്കയം, ബ്രൈമൂര്‍ ട്രക്കിങ്ങ് (മങ്കയം വെള്ളച്ചാട്ടം, ബ്രൈമൂര്‍ പ്ലാന്റേഷന്‍)

09.02.2020 ഞായര്‍ - എ ഫുള്‍ മൂണ്‍ ഡേ ഇന്‍ ജഡായു (പൗര്‍ണ്ണമി രാവില്‍ ജഡായുപ്പാറ സന്ദര്‍ശനം, ഒപ്പം മടവൂര്‍പ്പാറയും)

15.02.2020 ശനി - പൊന്‍മുടി, മീന്‍മുട്ടി ഫോറസ്റ്റ് ട്രയല്‍ (മീന്‍മുട്ടി, തേയില ഫാക്ടറി, പൊന്‍മുടി)

16.02.2020 ഞായര്‍ - മങ്കയം, ബ്രൈമൂര്‍ ട്രക്കിംഗ് (മങ്കയം വെള്ളച്ചാട്ടം, ബ്രൈമൂര്‍ പ്ലാന്റേഷന്‍)

22.02.2020 ശനി - തെന്മല - എ വാക്ക് ടു നേച്ചര്‍ (പാലരുവി, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, അഡ്വെഞ്ചര്‍ സോണ്‍, ഡിയര്‍ പാര്‍ക്ക്, ബോട്ടിങ്)

23.02.2020 ഞായര്‍ - ത്രിവേണി സംഗമം (പത്മനാഭപുരം കൊട്ടാരം, കന്യാകൂമാരി)

യാത്ര പോകുവാന്‍ താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ ഇതാണ് 75 94 94 94 02


Next Story

Related Stories