TopTop
Begin typing your search above and press return to search.

വര്‍ക്കല കടലും പൊന്മുടി ഹില്‍ടോപ്പും കണ്ട് മലമുകളിലെ ഗുഹയില്‍ ധ്യാനിച്ചിരിക്കാന്‍ കടലുകാണിപ്പാറ കയറാം

വര്‍ക്കല കടലും പൊന്മുടി ഹില്‍ടോപ്പും കണ്ട് മലമുകളിലെ ഗുഹയില്‍ ധ്യാനിച്ചിരിക്കാന്‍ കടലുകാണിപ്പാറ കയറാം

വര്‍ക്കല കടലും പൊന്മുടി ഹില്‍ടോപ്പും കണ്ട് മനം കുളിര്‍പ്പിക്കാം വേണമെങ്കില്‍ അവിടെയുള്ള ഗുഹ ക്ഷേത്രത്തില്‍ സ്വസ്ഥമായി ധ്യാനിച്ചിരിക്കുകയും ആവാം. പറഞ്ഞുവരുന്നത് തിരുവനന്തപുരത്തെ കടലുകാണിപ്പാറയെക്കുറിച്ച് ആണ്. കടലുകാണിപ്പാറയില്‍ നിന്നും തെളിഞ്ഞ കാലാവസ്ഥയുള്ളപ്പോള്‍ നോക്കിയാല്‍ വര്‍ക്കലയിലെ കടലും പൊന്മുടിയിലെ ഹില്‍ടോപ്പും കാണാനാകുമെന്നതാണ് ഇവിടേക്ക് വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത്.

പാറയുടെ മുകളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും സന്യാസി വര്യന്‍മാര്‍ തപസനുഷ്ഠിച്ചിരുന്നെന്ന് കരുതപ്പെടുന്ന ഒരു പുരാതന ഗുഹാക്ഷേത്രവും ഉണ്ട്. ഇവിടെ നിന്നുള്ള സൂര്യാസ്തമയവും മഞ്ഞുകാലത്തെ പ്രഭാതങ്ങളും മനോഹര കാഴ്ചയാണ്. വ്യൂ പോയിന്റിന് വളരെ അടുത്ത് വരെ വാഹനത്തില്‍ എത്താമെന്നതും ഇവിടെത്തെ പ്രത്യേകതയാണ്. തിരുവനന്തപുരത്ത് നിന്ന് 30 കി.മീ അകലെ കാരേറ്റ് നിന്നും അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ താളിക്കുഴിക്ക് സമീപമാണ് കടലുകാണിപ്പാറ.
യാത്രികരുടെ ശ്രദ്ധയില്‍ പെടാതിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഒട്ടേറെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചിരുന്നു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് നിര്‍മ്മാണ ചുമതല. 1.87 കോടി രൂപ ചിലവില്‍ ഇവിടെ വെളിച്ചവിതാനം, ലാന്റ് സ്‌കേപ്പിംഗ്, പൂന്തോട്ടം, ഇറിഗേഷന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സി.സി. ടി.വി സംവിധാനം, സുരക്ഷാ വേലി എന്നിവയാണ് ഒരുക്കുന്നത്. നാലു മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

Next Story

Related Stories