TopTop
Begin typing your search above and press return to search.

'ടൂറിസം എക്‌സ്പീരിയന്‍സ് സ്ട്രീറ്റ് ഇന്‍ കൊട്ടിയൂര്‍ ടെമ്പിള്‍' പദ്ധതിയ്ക്ക് 4.52 കോടി രൂപ അനുവദിച്ചു

ടൂറിസം എക്‌സ്പീരിയന്‍സ് സ്ട്രീറ്റ് ഇന്‍ കൊട്ടിയൂര്‍ ടെമ്പിള്‍ പദ്ധതിയ്ക്ക് 4.52 കോടി രൂപ അനുവദിച്ചു

കൊട്ടിയൂര്‍ ക്ഷേത്രത്തോട് അനുബദ്ധിച്ചുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് 4.52 കോടി രൂപ അനുവദിച്ചു. 'ടൂറിസം എക്‌സ്പീരിയന്‍സ് സ്ട്രീറ്റ് ഇന്‍ കൊട്ടിയൂര്‍ ടെമ്പിള്‍' എന്ന പേരിലാണ് തലശ്ശേരി പൈതൃക പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ക്ഷേത്രം കേന്ദ്രമാക്കിയുള്ള ഗാലറി, ഹെറിറ്റേജ് സെന്റര്‍, ദിവസ ചന്ത, ആഴ്ച ചന്ത, കോഫി കിയോസ്‌കി തുടങ്ങിയവ ഇതിലുണ്ടാവും.

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് എത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥടാകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സേവനവും ഒരുക്കും. ഉത്സവകാലത്തിന് പുറമെ എല്ലാകാലത്തും ഈ സേവനം ലഭ്യമാകാനാണ് തീരുമാനം. കണ്ണൂര്‍ വിമാനത്താവളവുമായി പ്രദേശത്തെ വിനോദസഞ്ചാര സാധ്യകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും കൊണ്ടുവരുന്നുണ്ട്.
കൂടാതെ ക്ഷേത്ര ടൂറിസം പദ്ധതിയുടെ ഭാഗമായി, കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഡോര്‍മറ്ററിയടക്കമുള്ള അനുബദ്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 5 കോടി രൂപ ലഭ്യമാക്കും. ഈ പദ്ധതി നടപ്പിലാകുന്നതോടെ കണ്ണൂരിന്റെ കിഴക്കന്‍ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും.
തലശ്ശേരി കേന്ദ്രമാക്കി ടൂറിസത്തെ സാമ്പത്തിക വികസനത്തിന്റെ പ്രധാന സ്രോതസ്സാക്കാനുള്ള പദ്ധതിയാണ് 'തലശ്ശേരി പൈതൃക പദ്ധതി' എന്നത്. 33 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഒപ്പം കിഫ്ബി വഴി 40 കോടിയുടെ നടപടികളും പുരോഗമിക്കുന്നു. പദ്ധതിയില്‍ 11 പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിലാണ് കൊട്ടിയൂര്‍ ക്ഷേത്രം പദ്ധതിയും ഉള്‍പ്പെടുന്നത്.



Next Story

Related Stories