TopTop
Begin typing your search above and press return to search.

വയനാട് കാണാന്‍ ചുരംകയറുന്ന സഞ്ചാരികള്‍ക്കായി കാരാപ്പുഴയില്‍ കാത്തിരിക്കുന്നത് ചങ്കിടിപ്പിക്കുന്ന അഞ്ച് സാഹസിക റൈഡുകള്‍

വയനാട് കാണാന്‍ ചുരംകയറുന്ന സഞ്ചാരികള്‍ക്കായി കാരാപ്പുഴയില്‍ കാത്തിരിക്കുന്നത് ചങ്കിടിപ്പിക്കുന്ന അഞ്ച് സാഹസിക റൈഡുകള്‍

വയനാട് കാണാന്‍ ചുരംകയറുന്ന സഞ്ചാരികള്‍ക്കായി കാരാപ്പുഴയില്‍ കാത്തിരിക്കുന്നത് അഞ്ച് സാഹസിക റൈഡുകള്‍ ആണ്. സ്വിപ്പ് ലൈന്‍, ഹ്യൂമന്‍ സ്ലിങ് ഷോട്ട്, ഹ്യൂമന്‍ ഗൈറോ, ട്രമ്ബോളിന്‍ പാര്‍ക്ക്, ബഞ്ചി ട്രമ്ബോളിന്‍ എന്നിങ്ങനെ ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദങ്ങളാണ് കാരപ്പുഴ ഡാമിനോട് അനുബന്ധിച്ച്‌ ഒരുക്കിയിരിക്കുന്നത്. ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനും നാഷണല്‍ അഡ്വെഞ്ചര്‍ ഫൗണ്ടേഷനും കാരാപ്പുഴ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയും ചേര്‍ന്നാണ് സാഹസിക വിനോദങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കാരപ്പുഴ ഡാമിന് സമാന്തരമായി രണ്ട് ലൈനുകളിലായി രണ്ടുപേര്‍ക്ക് ഒരേസമയം പോകാവുന്ന സ്വിപ്പ് ലൈനാണ് ഏറ്റവും ആകര്‍ഷണം. സ്വിപ്പ് ലൈന്‍ യാത്രയില്‍ അണക്കെട്ടിന്റെ മനോഹരമായ ആകാശദൃശ്യങ്ങള്‍ കാണാം. ഡാമിന്റെ രണ്ടുവശങ്ങളിലായുള്ള കുന്നുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് 605 മീറ്റര്‍ നീളമുള്ള സ്വിപ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും ദൂരം പിന്നിടാന്‍ ഒരുമിനിറ്റ് സമയമാണ് ആവശ്യം. ഇതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ സ്വിപ്പ് ലൈന്‍ കാരപ്പുഴയ്ക്ക് സ്വന്തമായിരിക്കുകയാണ്.

കേരളത്തിലാദ്യമായി എത്തുന്ന ഹ്യൂമന്‍ സ്ലിങ് ഷോട്ടും സാഹസികര്‍ക്ക് പ്രിയമുള്ളതാകും. കവണയില്‍ നിന്ന് കല്ല് പുറപ്പെടുംപോലെ മനുഷ്യനെ എടുത്തെറിയുന്ന റൈഡാണിത്. കേരളത്തിലാദ്യമായാണ് ഈ റൈഡ് പരീക്ഷിക്കുന്നത്. കുന്നിന്‍മുകളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്ലിംഷോര്‍ട്ടില്‍ നിന്ന് തെറിക്കുമ്ബോള്‍ മുതല്‍ മൂന്ന് മിനിറ്റ് നേരംകൊണ്ട് 'ഈരേഴ് പതിനാല് ലോകവും' കാണുമെന്നുള്ളതുകൊണ്ട് ഈ റൈഡിന് ധൈര്യമുള്ളവരെ പങ്കെടുക്കാവൂ.

ഒരേസമയം നാലുപേര്‍ക്ക് കയറാവുന്ന ബഞ്ചി ട്രമ്ബോളിനാണ് മറ്റൊരു റൈഡ്. യന്ത്രസഹായത്തോടെ മുകളിലേക്കും താഴേക്കും കുതിക്കുന്ന ഈ റൈഡും അല്പം സാഹസികതയേറിയ ഒന്നാണ്. തലകീഴായി കറക്കുന്ന ഗൈറോ, സംഗീതത്തിനൊപ്പം ചുവടുവെക്കാവുന്ന ട്രമ്ബോളിന്‍ പാര്‍ക്കും കൂടാതെ കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാവുന്ന ഊഞ്ഞാലുകളും മറ്റ് വിനോദങ്ങളും കാരാപ്പുഴയിലുണ്ട്. പ്രവേശന ടിക്കറ്റും സാഹസിക റൈഡുകളുമടക്കം മുതിര്‍ന്നവര്‍ക്ക് 800 രൂപ ചെലവില്‍ കാരാപ്പുഴയിലെ മുഴുവന്‍ വിനോദങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും.

ജലവിതരണം ലക്ഷ്യമാക്കി പണിത കാരാപ്പുഴ അണക്കെട്ട് ഇന്ന് വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അതിസുന്ദരമായ പ്രകൃതി സൗന്ദര്യമുള്ള കാരാപ്പുഴയില്‍ വിനോദ സംവിധാനങ്ങള്‍ക്കൊപ്പം സാഹസിക സഞ്ചാരികല്‍ക്കായിട്ടുള്ള പുതിയ റൈഡുകള്‍ കൂടി എത്തുമ്ബോള്‍ കാരാപ്പുഴ ഇനി പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നതില്‍ തര്‍ക്കമില്ല.

ഒന്നര കോടി രൂപയാണ് പുതിയ സാഹസിക വിനോദ സംവിധാനങ്ങള്‍ക്കായി ചിലവഴിച്ചിരിക്കുന്നത്. മാത്രമല്ല കാരപ്പുഴയെ പ്രധാന ടൂറിസം ഹബാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനില്‍, താമരക്കുളം, ഫിഷിംഗ് ഡെക്ക്, കനാല്‍ കുളത്തിലേക്ക് കടന്നുപോകുന്ന പാലം, രണ്ട് വാച്ച്‌ ടവറുകള്‍ തുടങ്ങിയ 4 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച്‌ അവസാനത്തേക്ക് തയ്യാറാവുമെന്നാണ് കരുതുന്നത്.

കൂടാതെ സ്പില്‍വെയ്ക്ക് സമാന്തരമായി തൂക്കുപാലവും, സൈക്കിളിംഗ് ട്രാക്കും, പ്രധാന കേന്ദ്രവും കാരപ്പുഴ റിസര്‍വോയറുമായി ബന്ധിപ്പിക്കുന്ന ഒന്നര കി.മീ ദൈര്‍ഘ്യമുള്ള റോപ്പ് വേ , സോളാര്‍ ബോട്ട് എന്നിവയും തയ്യാറാവുന്നുണ്ട്.


Next Story

Related Stories