വെല്‍നെസ്സ് സ്പായുമായി ഓ ബൈ താമര. തിരക്കേറിയ ബിസിനസ് സഞ്ചാരികള്‍ക്ക് ശാന്തമായ വിശ്രമ വേള ഒരുക്കി , 'ദി എലിവേഷന് സ്പാ ' എന്ന പേരില്‍ മൂന്നാമത്തെ ബ്രാഞ്ച് ആണ് തിരുവനന്തപുരം ഓ ബൈ താമരയില്‍ പ്രവര്‍ത്തനമാരംഭിച്ചത് . വിദഗ്ദ്ധരായ സ്പാ സ്പെഷ്യലിസ്റ്റുകളുടെ ടീം, ഉന്നത നിലവാരമുള്ള പ്രകൃതിദത്ത സ്പാ ഉല്‍പ്പന്നങ്ങള്‍, പ്രത്യേക ചികിത്സാ മുറികള്‍ , വിശിഷ്ടമായ പരമ്പരാഗത ചികിത്സാ രീതികള്‍ എന്നിവ ശാന്തമായ വിശ്രമ വേള ഒരുക്കുന്നതായി സ്ഥാപന അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ആയുര്‍വേദ, വെസ്റ്റേണ്‍ സ്പാ യുടെ സന്തുലിത മിശ്രണവും, ഓരോ അതിഥിയുടെയും സൗകര്യത്തിനും സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായി ഓരോര്‍ത്തര്‍ക്കും പ്രത്യേക ട്രീറ്റ്മെന്റ് റൂമുകളും സ്വകാര്യ ഷവര്‍ ഏരിയയും പ്രദാനം ചെയ്യുന്നു .തിരക്കിട്ട ജീവിതത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി മനസ്സിനും ശരീരത്തിനും പുത്തനുണര്‍വ് നല്‍കുകയാണ് പരമ്പരാഗത സ്പാ. ഫിറ്റ്നസ് സെന്റര്‍, കോള്‍ഡ് ഷവര്‍ ,സ്ടീം ഷവര്‍,സോനാ, ജക്കുസികള് തുടങ്ങി എല്ലാ സൗകര്യങ്ങളും അതിഥികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.