TopTop
Begin typing your search above and press return to search.

പുഴയുടെ തീരത്തോ, കാട്ടിലോ അതുമല്ലെങ്കില്‍ ഒരു പര്‍വ്വതത്തിലോ 'വര്‍ക്ക് ഫ്രം ഹോമി'ന് സൗകര്യം കിട്ടിയാലോ? വെറെയെങ്ങുമല്ല ഇവിടെ തന്നെ

പുഴയുടെ തീരത്തോ, കാട്ടിലോ അതുമല്ലെങ്കില്‍ ഒരു പര്‍വ്വതത്തിലോ വര്‍ക്ക് ഫ്രം ഹോമിന് സൗകര്യം കിട്ടിയാലോ? വെറെയെങ്ങുമല്ല ഇവിടെ തന്നെ

കൊവിഡ് 19 മഹാമാരി കാരണം പലരുടെയും ജോലിയിപ്പോള്‍ 'വര്‍ക്ക് ഫ്രം ഹോം' ആണ്. വീട്ടിലിരുന്ന് പണി എടുത്ത് മടുത്തെങ്കില്‍ മറ്റൊരു സ്ഥലം നോക്കിയാലോ.. പുഴയുടെ തീരത്തോ, കാട്ടിലോ അതുമല്ലെങ്കില്‍ ഒരു പര്‍വ്വതത്തിലോ നല്ല പ്രകൃതിഭംഗിയുള്ള മനോഹരമായ സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം കിട്ടിയാല്‍ ഹാപ്പിയാകുമോ? എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് പറയാന്‍ വരട്ടെ, സംഭവം നടക്കും. വല്ല വിദേശത്തുമായിരിക്കുമെന്നും കരുതി നിരാശപ്പെടേണ്ട. ഇവിടെ ഇന്ത്യയിലാണ് അങ്ങനെയൊരു സൗകര്യം കിട്ടുന്നത്.. ഒന്നു ഞെട്ടിയോ? എന്നാല്‍ ബാക്കിയുടെ അറിയൂ..

മുമ്പ് പറഞ്ഞതുപോലെ മനോഹരമായ ഒരു സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമായിട്ട് എത്തിയിരിക്കുകയാണ് മധ്യപ്രദേശ് ടൂറിസം വകുപ്പ്. വര്‍ക്കേഷന്‍ (Workcation) എന്ന് പേരിട്ട ഈ ആശയത്തിനായി മനോഹരമായ അഞ്ച് സ്ഥലങ്ങളും കണ്ടെത്തി കഴിഞ്ഞുവെന്ന് എം.പി ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ക്ക് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.
ജംഗിള്‍ റിസോര്‍ട്ടായ വൈറ്റ് ടൈഗര്‍ ഫോറസ്റ്റ് ലോഡ്ജ് (ബന്ദവ്ഗഡ്), ബൈസണ്‍ റിട്രീറ്റ്, സത്പുര നാഷണല്‍ പാര്‍ക്ക്, കിപ്ലിംഗ്‌സ് കോര്‍ട്ട് (പെഞ്ച് നാഷണല്‍ പാര്‍ക്ക്), പച്മരിയിലെ ചമ്പക് ബംഗ്ലാവ്, സൈലാനി ദ്വീപ് (ഓംകാരേശ്വര്‍) എന്നീ മനോഹരമായ ഇടങ്ങളിലാണ് ഇപ്പോള്‍ ഈ സൗകര്യം ഒരുക്കുക. അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, വൈദ്യുതി, പവര്‍ ബാക്കപ്പ് തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും.
ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളോടൊപ്പം മനോഹരമായ കാഴ്ചകള്‍ ആസ്വാദിച്ചുകൊണ്ടുള്ള സുഖപ്രദമായ താമസം, ആരോഗ്യകരവുമായ ഭക്ഷണം, മികച്ച റൂം സേവനങ്ങള്‍ ഉള്‍പ്പടെ എല്ലാ അവശ്യ മാനദണ്ഡങ്ങളും പാലിക്കുന്നതിനോടൊപ്പം കോവിഡ് സാഹചര്യത്തില്‍ സുരക്ഷയെക്കുറിച്ചും മുന്‍കരുതല്‍ നടപടികളെക്കുറിച്ചും ഉത്കണ്ഠപ്പെടാത്തെ മെഡിക്കല്‍, പ്രഥമശുശ്രൂഷാ സൗകര്യങ്ങളും ഇവിടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

Next Story

Related Stories