TopTop

അഞ്ച് നൃത്തരൂപങ്ങള്‍ കൂട്ടിയിണക്കിയ 'നൃത്ത്യ ധാര'യുമായി നിശാഗന്ധി നൃത്തോത്സവത്തിന് ഇന്ന് തുടക്കമാവും

അഞ്ച് നൃത്തരൂപങ്ങള്‍ കൂട്ടിയിണക്കിയ

നിശാഗന്ധി നൃത്തോത്സവത്തിന് തിരുവനന്തപുരം കനക്കുന്നില്‍ ഇന്ന് വൈകിട്ട് തിരിതെളിയും. ജനുവരി ഇരുപത് മുതല്‍ 26 വരെയാണ് നൃത്തോത്സവം. എല്ലാദിവസവും വൈകിട്ട് 6.15 മുതല്‍ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നൃത്തോത്സവം നടക്കുന്നത്. കൂടാതെ കനകക്കുന്ന് കൊട്ടാരമുറ്റത്ത് എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ കഥകളി മേളയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും നിശാഗന്ധി പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും. 'നിശാഗന്ധി പുരസ്‌കാരം 2020' പ്രൊഫ. സി വി ചന്ദ്രശേഖനാണ്. പ്രശസ്ത ഭരതനാട്യം നര്‍ത്തകനായ സി വി ചന്ദ്രശേഖര്‍ അക്കാദമിക്, നൃത്ത പണ്ഡിതന്‍, സംഗീതസംവിധായകന്‍, നൃത്തസംവിധായകന്‍ എന്നീ നിലകളില്‍ രാജ്യത്തെ പ്രമുഖ കലാകാരന്മാരുടെ നിരയിലാണ്.


നിശാഗന്ധി നൃത്തോത്സവത്തില്‍ ഇന്ന് പി പ്രവീണ്‍ കുമാറിന്റെ ഭാരതനാട്യവും ഒഡീസ്സി, മോഹിനിയാട്ടം, കഥക്, മണിപ്പൂരി, ചൗ, എന്നീ നൃത്ത രൂപങ്ങളെ കൂട്ടിയിണക്കി സംവിധാനം ചെയ്ത 'നൃത്ത്യ ധാര'യും അരങ്ങിലെത്തും. കൂടാതെ നൃത്തോത്സവത്തില്‍ ഇന്ത്യയിലെമ്പാടുമുള്ള പ്രശസ്ത നര്‍ത്തകര്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ മോഹിനിയാട്ടം, കഥക്, കുച്ചിപുടി, ഭരതനാട്യം, മണിപ്പൂരി തുടങ്ങി നിരവധി പരിപാടികള്‍ അവതരിപ്പിക്കും.

നൃത്തോത്സവത്തിലെ പരിപാടിയുടെ വിശദ വിവരങ്ങളുടെ ലിങ്ക് - https://www.keralatourism.org/latestfromkeralatourism/nishagandhi_dance_festival_20-26_january_2020.pdf


Next Story

Related Stories