2020 മാര്‍ച്ച് 21 മുതല്‍ ജൂലൈ 31 വരെ ബുക്ക് ചെയ്യപ്പെട്ട പിആര്‍എസ് കൗണ്ടര്‍ ടിക്കറ്റുകള്‍ പിന്‍വലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി റെയില്‍വേ മന്ത്രാലയം നീട്ടിനല്‍കി. യാത്ര തീയതിയുടെ 9 മാസം വരെ ഈ ആനുകൂല്യം ഇനി ലഭ്യമാണ്. നേരത്തെ ഇത് ആറുമാസം ആയിരുന്നു. സ്ഥിരമായി ഉള്ളതും മഹാമാരി കാലത്ത് മന്ത്രാലയം റദ്ദാക്കിയതുമായ തീവണ്ടികളിലെ യാത്രക്കാര്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക.
യാത്ര റദ്ദാക്കപ്പെട്ട തീയതിക്ക് ആറുമാസത്തിന് ശേഷവും നിരവധി യാത്രക്കാര്‍ ടിഡിആര്‍ സൗകര്യത്തിലൂടെയും ടിക്കറ്റുകളുടെ ശരി പകര്‍പ്പ് സഹിതം പൊതു അപേക്ഷകളിലൂടെയും അതത് സോണുകള്‍ക്ക് കീഴിലെ പരാതി സമര്‍പ്പണ കാര്യാലയത്തെയും സമീപിച്ചിരുന്നു. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ട പിആര്‍എസ് കൗണ്ടര്‍ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുന്നതാണ്.