TopTop
Begin typing your search above and press return to search.

കൊച്ചിയുടെ വിശ്രമ സ്ഥലം; ക്യൂന്‍സ് വാക്ക് വേ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതികളൊരുങ്ങുന്നു

കൊച്ചിയുടെ വിശ്രമ സ്ഥലം; ക്യൂന്‍സ് വാക്ക് വേ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതികളൊരുങ്ങുന്നു

എറണാകുളം നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിശ്രമത്തിനായെത്തുന്ന ക്യൂന്‍സ് വാക്ക് വേ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതികളൊരുങ്ങുന്നതായി ഹൈബി ഈഡന്‍ എം പി. ജില്ലാ കളക്ടര്‍ എസ്.സുഹാസ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ ടി.ജെ വിനോദ് എംഎല്‍എയും പങ്കെടുത്തു.

ചുരുങ്ങിയ കാലയളവില്‍ കൊച്ചിക്കാരുടെ മനം കവര്‍ന്ന വാക്ക് വേയാണ് ക്യൂന്‍സ് വേ. കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങിയതോടെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും പെരുകി. കായല്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന എല്‍.എ.ഡി ബാറുകള്‍ പറിച്ചെടുക്കുക, ഇരിപ്പിടങ്ങള്‍ നശിപ്പിക്കുക, ചെടികള്‍ പറിച്ചെടുക്കുക, പ്രദേശത്ത് മാലിന്യം വിക്ഷേപിക്കുക തുടങ്ങിയവയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ സ്ഥിരം പരിപാടികള്‍.

ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്ന കാലത്ത് ടൂറിസം വകുപ്പില്‍ നിന്ന് അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചാണ് വാക്ക് വേ നിര്‍മ്മിച്ചത്. സമൂഹ്യ വിരുദ്ധരുടെ ശല്യം കൂടിയതോടെ എം.എല്‍.എ ഫണ്ടില്‍ നിന്നും 22.5 ലക്ഷം രൂപ മുടക്കില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു. ബി പി സില്‍ കൊച്ചിയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് തെരുവു വിളക്കുകള്‍ സ്ഥാപിച്ചു. പിന്നീട് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഓപ്പണ്‍ ജിംന്യേഷ്യവും ഐ ലവ് കൊച്ചി ഇന്‍സ്റ്റലേഷനും നിര്‍മ്മിച്ചു. ജിം ഉപകരണങ്ങള്‍ കുട്ടികളും മുതിര്‍ന്നവരും പകല്‍ സമയങ്ങളില്‍ പാര്‍ക്ക് ഉപകരണങ്ങളായി ഉപയോഗിക്കുവാന്‍ തുടങ്ങിയതോടെ അവ കേടുപാടുകള്‍ സംഭവിക്കുവാന്‍ തുടങ്ങി. എല്ലാ വിഷയങ്ങളും സമഗ്രമായി പരിശോധിച്ച് ക്യൂന്‍സ് വേ സംരക്ഷിക്കുനതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതായി ഹൈബി ഈഡന്‍ അറിയിച്ചു. ക്യൂന്‍സ് വേയുടെ ആനുവല്‍ മെയിന്റനന്‍സ് കരാര്‍ ഏല്പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ജിഡയ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. വാക്ക് വേയ്ക്ക് ഏറെ അത്യാവശ്യമായ ടോയ്ലെറ്റ് ബ്‌ളോക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡന്‍ എം.പി അറിയിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ഇതിനായി തുക അനുവദിക്കാമെന്ന് അറിയിച്ചിട്ടൂണ്ടെന്ന് എം.പി പറഞ്ഞു. കണ്ടെയനര്‍ ടോയ്ലെറ്റുകളാണ് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

റോഡിന് മറുവശത്തുള്ള അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും. ഭക്ഷണവും മറ്റും ലഭിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. ക്യൂന്‍സ് വേ പരിപാലിക്കുന്നതിന് അതിന് എതിര്‍വശത്തുള്ള ഫ്‌ളാറ്റുകള്‍ക്കാണ് ചുമതല നല്കിയിട്ടുള്ളത്. പരിപാലനം കൃത്യമായി ഉറപ്പ് വരുത്തും. മാലിന്യം നിക്ഷേപിക്കുന്നവരെ തടയുന്നതിന് സെക്യൂരിറ്റി സ്റ്റാഫിനെ നിയമിയ്ക്കും. ക്യൂന്‍സ് വാക്ക് വേയുടെ സമഗ്ര വികസനവും പരിപാലനവും സംബന്ധിച്ചും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജിഡ പ്രൊജക്ട് ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദേശം നല്കിയിട്ടുള്ളതായും ഹൈബി ഈഡന്‍ അറിയിച്ചു.


Next Story

Related Stories