Top

വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പ്; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സീപ്ലെയിന്‍ ഇറങ്ങും

വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പ്; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സീപ്ലെയിന്‍ ഇറങ്ങും

വിനോദ സഞ്ചാര മേഖലയ്ക്ക് ഉണവേകുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സീപ്ലെയിന്‍ പദ്ധതി (വാട്ടര്‍ എയറോഡ്രോം) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍. സീപ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ അസമിലെ മൂന്ന് നദീതീരങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നത് കൂടാതെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള യാത്രാ മാര്‍ഗത്തിനും പദ്ധതി സഹായകമാകും. ഉഡെ ദേശ് കാ ആം നാഗ്രിക് (ഉഡാന്‍)പദ്ധതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

അടുത്ത വര്‍ഷം അവസാനമോ 2021 ന്റെ തുടക്കത്തിലോ ബ്രഹ്മപുത്ര നദിയിലും ഉമ്രാങ്സോ റിസര്‍വോയറിലും വാട്ടര്‍ എയറോഡ്രോം അല്ലെങ്കില്‍ സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ റീജണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് ജിന്‍ഡാല്‍ പറയുന്നു.

ഗുവാഹത്തി, ഉമ്രാങ്‌സോ ദിമാ ഹസാവോ ജില്ലയിലും) പ്രസിദ്ധമായ കാസിരംഗ നാഷണല്‍ പാര്‍ക്ക് എന്നീ സ്ഥലങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപോര്‍ട്ട്. ഈ മൂന്ന് സ്ഥലങ്ങളില്‍ ജെട്ടികള്‍ നിര്‍മിക്കുന്നതിനായി ഏകദേശം 50 കോടി രൂപ ചെലവാകും. കൂടാതെ, പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി മറ്റ് ചിലവുകളും ഉണ്ട്. കരയിലിറങ്ങാനും പറന്നുയരാനും സീപ്ലെയിനുകള്‍ ഒരു തുറന്ന ജലാശയം ആശ്യമാണ്. പ്ലെയിനുകള്‍ കരയിലെ ടെര്‍മിനല്‍ കെട്ടിടവുമായി ബന്ധിപ്പിക്കാം. ഇവിടെ, ടെര്‍മിനല്‍ കെട്ടിടത്തില്‍, പൈലറ്റിന് ഒരു കപ്പലിന്റെ രീതിയില്‍ സീപ്ലെയിന്‍ ഡോക്ക് ചെയ്യാന്‍ തിരഞ്ഞെടുക്കാനാകും. ഗുവാഹത്തി നദീതീര, ഉമ്രാങ്സോ റിസര്‍വോയര്‍, കാസിരംഗ നാഷണല്‍ പാര്‍ക്ക്, നാഗാര്‍ജുന സാഗര്‍, സബര്‍മതി റിവര്‍ ഫ്രണ്ട്, ശത്രുഞ്ജയ് ഡാം, സ്റ്റാച്യു ഓഫ് യൂണിറ്റി എന്നിങ്ങനെ ഒന്നിലധികം സ്ഥലങ്ങളില്‍ സീപ്ലെയിനുകള്‍ നടപ്പിലാക്കുക എന്നതായിരുന്നു ഉഡാന്‍ പദ്ധതിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രാരംഭ പദ്ധതി.


Next Story

Related Stories