Top

ഇവനാണ് 'രാജ'; 24 മണിക്കൂറും ആയുധധാരികളായ സൈനികരുടെ കാവലുള്ള ഗജവീരന്‍

ഇവനാണ്

ഇവനാണ് 'രാജ'. ശരിക്കും രാജകീയ പരിഗണനയാണ് ഈ ഗജവീരന് ലഭിക്കുന്നത്. 24 മണിക്കൂറും ആയുധധാരികളായ സൈനികരുടെ കാവലോടെ നില്‍ക്കുന്ന നടുങ്കമുവ രാജ എന്ന ഈ ആന ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ കൊമ്പുള്ള നാട്ടാനയാണ്. 65 വയസ്സുള്ള രാജക്ക് പത്തരയടി (3.2 മീറ്റര്‍) പൊക്കവുമുണ്ട്. രാജയുടെ ഉടമ ഹര്‍ഷ ധര്‍മ്മവിജയയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

ദ്വീപിലുടനീളമുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാന നിരത്തുകളിലൂടെ രാജയ്ക്ക് സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ സൈനികരെ അനുവദിച്ചിട്ടുണ്ട്. 2015 സെപ്റ്റംബറില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ രാജയെ ഇടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്ട ശേഷം സര്‍ക്കാര്‍ എന്നെ ബന്ധപ്പെടുകയും പിന്നീട് രാജയ്ക്ക് സംരക്ഷണം നല്‍കാനുള്ള നടപടികളെടുക്കുകയും ചെയ്തു.

രാജ രാജ്യത്തിന്റെ അനൗദ്യോഗികമായ ദേശീയ നിധിയാണ്. ദ്വീപിലെ ഏറ്റവും പവിത്രമായ ബുദ്ധക്ഷേത്രം ടെമ്പിള്‍ ഓഫ് ടൂത്ത് എന്ന വാര്‍ഷിക മത്സരത്തില്‍ ബുദ്ധ തിരുശേഷിപ്പുകളുടെ വിശുദ്ധമായ പേടകം എടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില കൊമ്പന്മാരില്‍ ഒരാളാണ് രാജ. എസാല മത്സരം എന്ന് വിളിക്കുന്ന ഈ പരിപാടിക്കായി രാജ കാന്‍ഡിയിലെ ഹില്‍ റിസോര്‍ട്ടിലേക്ക് 90 കിലോമീറ്ററാണ് (55 മൈല്‍) നടക്കുന്നത്.

ഒരു ദിവസം 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് നടക്കുക. തണുപ്പുള്ളത്തിനാല്‍ രാത്രിയിലാവും മിക്കവാറും രാജ യാത്ര ചെയ്യുക. ഓഗസ്റ്റില്‍ നടക്കുന്ന മത്സരത്തില്‍ നൂറോളം ആനകളും നിരവധി പരമ്പരാഗത നര്‍ത്തകരും തീകൊണ്ട് അഭ്യാസങ്ങള്‍ നടത്തുന്നവരുമൊക്കെയുണ്ടാവും. ശ്രീലങ്കയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാന്‍ഡിയില്‍ ഈ മത്സരം കാണുവാന്‍ ധാരാളം സഞ്ചാരികളും എത്താറുണ്ട്.

രാജയ്‌ക്കൊപ്പം പതിവായി രണ്ട് പാപ്പന്മാരുണ്ട്. ഇതുകൂടാതെ സൈനിക സംരക്ഷണവും തിരക്കേറിയ റോഡുകളില്‍ സഞ്ചരിക്കുമ്പോള്‍ പാതകള്‍ ഒഴിപ്പിച്ച് സൗകര്യം ഒരുക്കുകയും ചെയ്യാറുണ്ട്. രാജ്യത്തെ ആനകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും ഉപദ്രവം ഏല്‍ക്കേണ്ടി വരാറുണ്ടെന്നും മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.



Next Story

Related Stories